ഇന്നത്തെ ഭക്ഷണം “ബീഫ് കറിയും വിഭവങ്ങളും” ഫോട്ടോസ് പങ്കുവെച്ച് അഹാന കൃഷ്ണകുമാർ നല്ല ഭക്ഷണം കാണുമ്പോൾ അമ്മയെ ഓർത്തുപോവും..

മലയാള ചലച്ചിത്ര താരം കൃഷ്ണ കുമാറിന്റെ സന്തതി എന്നതിനപ്പുറത്തേക്ക് തന്റെ അഭിനയ മികവ് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആളുകൾ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന തലത്തിലേക്ക് താരത്തിന് ഉയരാൻ കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ എപ്പോഴും സജീവമായി ഇടപഴകുന്ന വ്യക്തിയാണ് താരം. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ തരംഗമായി പ്രചരിക്കാറുണ്ട്. കുടുംബ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ നല്ലനുഭവങ്ങളും എല്ലാം പങ്കുവെച്ച് ഇടയ്ക്കിടെ പ്രേക്ഷകരെ സന്ദർശിക്കുന്ന പതിവുണ്ട് താരത്തിന്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ലഭിച്ച ബീഫ് കറിയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം രംഗത്ത് വന്നിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആളുകളുടെ പ്രതികരണങ്ങൾ ലഭിക്കാൻ മാത്രം പോസ്റ്റ് തരംഗമായിട്ടുണ്ട്.

ഭക്ഷണത്തിന്റെ ചിത്രത്തോടൊപ്പം താരം കുറിച്ചത് ഇങ്ങനെയാണ്:
”നല്ല ഭക്ഷണം കാണുമ്പേഴെല്ലാം അമ്മ എന്നെ കുറിച്ചും, അതേപോലെ തന്നെ നല്ല ഭക്ഷണം കാണുമ്പോഴെല്ലാം ഞന്‍ അമ്മയെ കുറിച്ചും ഓര്‍ക്കുന്നു. ഇന്ന് ഞന്‍ അമ്മയെ മിസ് ചെയ്യുന്നു. കാരണം ഈ ഭക്ഷണം എനിക്ക് അമ്മക്ക് കൂടി നല്‍കാമായിരുന്നു. അമ്മക്ക് ഇത് ഒരു പാട് ഇഷ്ടപ്പെടുമായിരുന്നു.”

താരത്തെ മാത്രമല്ല താര കുടുംബം മുഴുവനും മലയാളികൾക്ക് പ്രിയങ്കരരാണ്. ഈയടുത്ത സമയത്ത് ഒരുപാട് തരംഗമായ പോസ്റ്റുകളിലൂടെ ആ കുടുംബം പ്രേക്ഷകർക്കിടയിൽ എപ്പോഴും സജീവമായിരുന്നു. കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളും അടങ്ങുന്ന ആ കുടുംബം മലയാളികൾക്ക് ഏറെ പരിചയമുള്ള കുടുംബം ആയതും അങ്ങനെയാണ്.

രാഷ്ട്രീയ പരമായും ഒരു തുറന്ന മനോഭാവമാണ് ഈ കുടുംബത്തിന് പുലർത്താനുള്ളത്. സംഘ പരിവാർ രാഷ്ട്രീയത്തോടുള്ള കുടുംബത്തിന്റെ അടുപ്പം എല്ലാവർക്കും ചിര പരിചിതമാണ്. ഈ വിഷയത്തിൽ ഒരുപാട് വിമർശകരെ നേടിയതു പോലെ തന്നെ അതിനപ്പുറം ആരാധകരെ നേടാനും ഈ കുടുംബത്തിന് സാധിച്ചിട്ടുണ്ട്.

Ahaana

Be the first to comment

Leave a Reply

Your email address will not be published.


*