രാത്രി 12 മണിക്ക് ശേഷമാണ് യുവാക്കൾ വിളിക്കുന്നത്. ആ സമയത്താണ് അവർക്ക് എനർജി കൂടുന്നത് എന്ന് തോന്നുന്നു..

സ്നേഹം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച താരമാണ് ലെന. ചെറുതും വലുതുമായ ഒട്ടനവധി മികച്ച വേഷങ്ങളിലൂടെ ജന മനസ്സുകളിൽ ഇടം കണ്ടെത്താൻ താരത്തിന് വളരെ ചുരുങ്ങിയ കാലം മാത്രമേ വേണ്ടി വന്നുള്ളൂ. ചെയ്ത വേഷങ്ങളെല്ലാം അടയാളപ്പെടുത്തലുകൾ ആയി ഇന്നും നിലനിൽക്കുന്നവയാണ്.

മനശാസ്ത്രത്തിൽ ഉപരിപഠനം നേടിയ താരം സിനിമയിലേക്ക് ചുവടു മാറുന്നതിനു മുമ്പ് മുംബൈയിൽ സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. സിനിമ മേഖലയിലേക്ക് വന്നതിനു ശേഷം ഒരുപാട് വേഷങ്ങളിൽ അഭിനയിച്ചുവെങ്കിലും ട്രാഫിക് എന്ന സിനിമ താരത്തിന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റ് തന്നെയായിരുന്നു. ടെലിവിഷൻ രംഗത്തും താരം ഉണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റിലെ യുവർ ചോയ്സ് എന്ന പരിപാടിയിലെ മികച്ച അവതാരകയായിരുന്നു താരം.

താരവുമായുള്ള പഴയ ഒരു ഇന്റർവ്യൂവിന്റെ ഭാഗങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നാണ് താരം അഭിമുഖീകരിച്ച ചോദ്യം. അതിന് മറുപടി പറഞ്ഞ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

യഥാർത്ഥത്തിൽ ചോദിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനു പകരം താരം കാര്യങ്ങൾ വിശദീകരിക്കുകയാണ് ചെയ്തത്. ഈ അടുത്ത കാലത്ത് എന്ന സിനിമ റിലീസ് ആയതിനു ശേഷം ഒരുപാട് ആരാധകരെ ലഭിച്ചിട്ടുണ്ടയിരുന്നു. പക്ഷേ അവരിൽ നിന്ന് ഉണ്ടായ അനുഭവം അല്പം വ്യത്യസ്തമാണ് എന്ന് മാത്രം എന്നാണ് താരം പറഞ്ഞു തുടങ്ങിയത് തന്നെ.

ഈ സിനിമയുടെ റിലീസിനു ശേഷം ഒരു എൻജിനീയറിങ് കോളേജിൽ ഒരു ഉദ്ഘാടന സദസിൽ പങ്കെടുക്കുകയുണ്ടായി. അന്ന് അവിടെ ആളുകൾ കൂട്ടംകൂടിയതിന്റെ ഇടയിൽ നിന്ന് രക്ഷപ്പെടാൻ വളരെയധികം പ്രയാസപ്പെട്ടു എന്നും അതിനു ശേഷം യുവാക്കൾ ഒരുപാടുപേർ എന്നെ വിളിച്ച് ശല്യപ്പെടുത്താറുണ്ട് എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

രാത്രി 12 മണിക്ക് ശേഷമാണ് യുവാക്കൾ വിളിക്കുന്നത്. ആ സമയത്താണ് അവർക്ക് എനർജി കൂടുന്നത് എന്ന് തോന്നുന്നു എന്നാണ് താരം തമാശ രൂപയാണെങ്കിലും സത്യാവസ്ഥ പുറത്തു പറഞ്ഞത്. 12 മണിക്കും മൂന്നു മണിക്കും ഒക്കെ ഫോൺ റിങ് ചെയ്ത അനുഭവം ഉണ്ടായിട്ടുണ്ട് എന്നും അതിനു ശേഷം ഫോൺ രാത്രി ഓഫ് ചെയ്ത് ഉറങ്ങാറാണ് പതിവ് എന്നും താരം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*