18മത്തെ വയസ്സിൽ പെൺകുട്ടികൾക്കു ഉണ്ടാകുന്ന സ്ഥിരം അസുഖം എനിക്കും ഉണ്ടായി. ഒന്നും ആലോചിക്കാതെ എടുത്തങ്ങു ചാടി.

single parent challenge ഇനിയും നിന്നു പോകാതെ മുന്നോട്ടു തന്നെ കുതിക്കുകയാണ്. ഫേസ്ബുക്കിലെ ഓരോ ചലഞ്ചുകളും ഏറ്റെടുക്കുന്നത് പോലെ സിംഗിൾ പാരറ്റ് ചലഞ്ച് ആളുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുക ആണ് എന്ന് തന്നെ ചുരുക്കം. ഒരുപാട് കഥകളും കർമ്മ ബോധത്തിന്റെ യാഥാർത്ഥ്യങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വായിച്ചു കഴിഞ്ഞു.

ഹൃദയസ്പർശിയായ ഓരോ വാക്കുകളും അകാലത്തിൽ പൊലിഞ്ഞു പോയ ഒറ്റക്കാക്കിയതോ ആയ പല ഹൃദയങ്ങളുടെയും വേദനകളാണ്. പലരും വേദനകൾക്ക് അപ്പുറം കുറിച്ചത് നിറമുള്ള ദിനങ്ങളെ സ്വയം ഉൾക്കരുത്ത് കൊണ്ട് നേടിയെടുത്ത അതിന്റെ സുന്ദരമായ വർണ്ണനകൾ ആണ്.

സംഭവിച്ചു പോയ അബദ്ധം കൊണ്ടു തന്നെ വേദനകളിലൂടെ ജീവിക്കേണ്ടി വന്ന ഒരു അമ്മ മനസ്സ് പങ്കുവെക്കുന്ന കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. പക്ഷേ ഇരുട്ടിനെ കൂട്ടു പിടിക്കാൻ തയ്യാറാവാത്ത വെറും 21 വയസ്സുള്ള അമ്മ മനസ്സ് എടുത്ത തീരുമാനങ്ങളിലൂടെ ഇപ്പോൾ ചിരിച്ച് ജീവിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിനെ പൂർണ്ണരൂപം ഇങ്ങനെ വായിക്കാം:

18മത്തെ വയസ്സിൽ പെൺകുട്ടികൾക്കു ഉണ്ടാകുന്ന സ്ഥിരം അസുഖം എനിക്കും ഉണ്ടായി. ഒന്നും ആലോചിക്കാതെ എടുത്തങ്ങു ചാടി. വിളിച്ചോണ്ട് പോയ ആൾക്ക് ആണെങ്കിൽ ഇതൊരു പകർച്ചവ്യാധി ആയിരുന്നെന്നു മനസ്സിലാക്കാൻ മാസങ്ങൾ എടുത്തു, പിന്നെ വീണിടം വിഷ്ണുലോകം എന്ന് കരുതി കിട്ടുന്ന ബോണസ് ആയ അടിയും തൊഴിയും വാങ്ങി അവിടെ തന്നെ കൂടി.

19മത്തെ വയസ്സിൽ എന്റെ മോൻ എത്തി. ആളുടെ പകർച്ചവ്യാധി ഒട്ടും കുറയുന്നേം ഇല്ല ആളുകൾടെ എണ്ണം കൂടി വരേം ചെയുന്ന അവസ്ഥയായി. ആഹാരം പോലും കിട്ടാതെ ദിവസങ്ങളോളം 2വയസ്സുള്ള മോനേം കൊണ്ട് ഒറ്റയ്ക്ക് ആ വീട്ടിൽ കട്ടൻചായ കുടിച് ഉറങ്ങീട്ടുണ്ട്(നല്ല രസമാ ). വീട്ടിൽ വിളിച്ചു പറയാൻ പറ്റോ ഇറങ്ങി പോയതല്ലേ അനുഭവിച്ചേ പറ്റു .മോന്റെ അവസ്ഥയും ചെയ്ത തെറ്റിന് അനുഭവിക്കാൻ ഇനി ബാക്കി ഒന്നും ഇല്ലന്നുള്ള തിരിച്ചറിവും കൂടെ ആയപ്പോ

21മത്തെ വയസ്സിൽ ആ അസുഖത്തെ ഞാൻ വേരോടെ പിഴുത്തെറിഞ്ഞു.എല്ലാം ഉണ്ടായിട്ടും സമാധാനം ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് ഒന്നും ഇല്ലാത്തിടത്തുനിന്ന് തുടങ്ങി ഉള്ളത് കൊണ്ട് ജീവിക്കുന്നതാ എന്ന് തിരിച്ചറിഞ്ഞു.

21വയസ്സിനു ഇപ്പുറം ഞാനും മോനും ഒന്നിച്ചു വളർന്നു.പലതും കണ്ടും അറിഞ്ഞും അനുഭവിച്ചും എല്ലാ വിഷമങ്ങളും മറന്നു. പറയത്തക്ക സമ്പാദ്യമോ കാശോ പൊന്നോ ഒന്നും ഇല്ല ആകെ ഉള്ളത് പൊന്നു പോലെ കൂടെ നിക്കുന്ന ഒരു മോനാ. അതിനപ്പുറം വേറെ ഒരു ലോകം ചിന്തിച്ചിട്ടേ ഇല്ല.

2020ഡിസംബർ 27ആകുമ്പോ 6വർഷം ആകുന്നു. മോൻ ഒരു അമ്മ എന്ന തോന്നൽ പോലും ഇല്ല എന്നോട് അവന്റെ ഒപ്പം കളിച്ചു നടക്കുന്ന ഒരു കൂട്ടുകാരി അവന്റെ കുരുത്തക്കേടിനൊക്കെ ഒപ്പം നിക്കുന്ന അവന്റെ തല്ലുകൊള്ളി അമ്മ.

നീ ഇറങ്ങി പോയിട്ടല്ലേ ഈ അവസ്ഥ വന്നേ എന്നൊക്കെ കമന്റ് ഇടാൻ പോണോരോട് മുന്നേ ഒന്ന് പറഞ്ഞോട്ടെ ഞാൻ ചെന്ന് ചാടി പക്ഷേ അതിന്റെ പേരിൽ എന്റെയും മോന്റേം ജീവിതം ഇല്ലാതാക്കാൻ താല്പര്യം ഇല്ലാത്തോണ്ടും അന്തസ്സായി ജോലി ചെയ്ത് ജീവിക്കാം എന്നുള്ള മനക്കരുത് ഉള്ളോണ്ടും ഇന്നും ഞങ്ങളുടെ ചിരി മാഞ്ഞിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*