ഇത് വേറിട്ട ഒരു ഫോട്ടോ ഷൂട്ടാണ്. ക്യാൻസർ രോഗികൾക്ക് പിന്തുണ പ്രഖ്യാപിച്ചു തലമൊട്ടയടിച്ച അഞ്ജന ജോണാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

പെണ്ണായാൽ മുടിയാണ് അഴക് എന്ന് ഞാൻ വിശ്വസിച്ചിരുന്നു, പക്ഷേ സൗന്ദര്യം മനസ്സിലാണ് : കാൻസർ രോഗികൾക്ക് പിന്തുണ പ്രഖ്യാപിച്ച് തലമൊട്ടയടിച്ച എയർഹോസ്റ്റസ് അഞ്ജനി ജോണിന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം.

ഇത് വേറിട്ട ഒരു ഫോട്ടോ ഷൂട്ടാണ്. ക്യാൻസർ രോഗികൾക്ക് പിന്തുണ പ്രഖ്യാപിച്ചു തലമൊട്ടയടിച്ച അഞ്ജന ജോണാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

പെണ്ണുങ്ങൾക്ക് മുടിയിലാണ് അഴക് എന്ന് കരുതുന്ന ഒരു സമൂഹത്തിൽ, മുടി അല്ല മനസ്സാണ് ഏറ്റവും വലിയ സൗന്ദര്യമെന്ന് ഉറക്കെ വിളിച്ചു പറയുന്ന രൂപത്തിലാണ് അഞ്ജനി ജോൺ തന്റെ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

മുടി മൊട്ടയടിച്ചതിന് പിന്നാലെ ഒരുപാട് ആക്ഷേപങ്ങൾ അഞ്ജനി കേൾക്കേണ്ടി വന്നിരുന്നു. ഒരു പെണ്ണിന്റെ അഴക്  മുടിയിലാണ്. മൂക്കിൽ പല്ല് മുളച്ചു, ഇനി നിന്നെ ആര് കെട്ടാനാണ്, തുടങ്ങിയ ഒരുപാട് കുത്തുവാക്കുകൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കേട്ടെങ്കിലും അതിനൊന്നും വകവെക്കാതെയാണ് അഞ്ജന തലമൊട്ടയടിച്ചത്.

തലമൊട്ടയടിച്ച ഒരു പെണ്ണ്, സമൂഹത്തിൽനിന്ന് പൊതുവായി അകന്നു നിൽക്കുന്ന അവസ്ഥ ആണെങ്കിലും, അഞ്ജനി ജോൺ ഇതിൽ നിന്നും മാറി വ്യത്യസ്ത ആവുകയായിരുന്നു. തലമൊട്ടയടിച്ചു തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.

തന്റെ നിലപാടുകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അഞ്ജനി ജോൺ പങ്കുവെച്ചിട്ടുണ്ട്.
ചില ഫോട്ടോഷൂട്ട് കളുടെയും ഫോട്ടോ കളുടെയും ക്യാപ്ഷനുകൾ ഇങ്ങനെയാണ്

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്”
വെറുതെ support എന്ന് പറഞ്ഞു ഇറങ്ങാൻ മനസ് അനുവദിച്ചില്ല , പലപ്പോഴും പിന്മാറി , ‘മുടിയില്ലാത്ത ഞാൻ ‘ അത് എനിക്ക് തന്നെ സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല .. പെണ്ണായാൽ മുടിയാണു് അഴക് എന്ന് പലപ്പോഴും അറിയാതെ ഞാനും വിശ്വസിച്ചിരുന്നു .അതുകൊണ്ടുതന്നെയാണ് എന്റെ ചിന്താഗതി മാറണം ആദ്യം എന്ന് എനിക്ക് തോന്നിയത് . അതാണ് shave ചെയ്തതും .അതുകൊണ്ടു തന്നെയാണ് എന്നോട് കാണിച്ച  എതിർപ്പിനെ ഞാൻ serious ആയി കാണാത്തതു …  നിങ്ങൾ ചിന്തിക്കുന്നത് ഒരിക്കൽ ഞാനും ചിന്തിച്ചിരുന്നു .
പക്ഷെ ഒന്നുപറയാതിരിക്കാൻ വയ്യ , ഭയത്തെ അതിജീവിക്കുമ്പോൾ കിട്ടുന്ന freedom ,ഇത് നിസാരം എന്ന് തോന്നാം പക്ഷെ അത് വളരെ വലുതാണ് …അതുമാത്രമല്ല ഒരുപാട് warriors നെ പരിചയപ്പെടാനും , ഞാൻ inspire ചെയ്തതിനേക്കാൾ എന്നെ inspire ചെയ്ത ഒരുപാട് സ്ത്രീകൾ എനിക്കിപ്പോ കൂട്ടിനുണ്ട് .

മുടിയില്ലാത്ത പെൺകുട്ടിയുടെ photo എടുക്കാൻ ,പിന്നെ അത്post ചെയ്യാൻ എത്ര പേർക്ക് മനസുണ്ട് ? ദൈര്യം ഉണ്ട്? പണ്ട് flight ലും മറ്റുമായി Photoshoot ചെയ്യാമോ എന്ന് ചോതിച്ചവരോട് , ഇപ്പൊള്  വേണെങ്കിൽ photoshoot ചെയ്തോന്നു പറഞ്ഞപ്പോ ,മുടി വളരട്ടെന്നു പറഞ്ഞു .. (ഒരിക്കലും ഇത് കുറ്റപ്പെടുത്തിയതല്ല..

തന്റെ ഇത്രയും നല്ല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പിന്നിൽ കാരണക്കാരൻ ആയിട്ടുള്ള ഫോട്ടോഗ്രാഫർക്കും അഞ്ജനി ജോൺ നന്ദി അറിയിച്ചിരിക്കുകയാണ്.

“ഒരു കാര്യം ഞാൻ അറിഞ്ഞത് പറയട്ടെ ? Always tag or try to thank the photographer ..ഒരു ഭംഗിയുള്ള പക്ഷി അല്ലെങ്കിൽ എന്തിനെയെങ്കിലും കണ്ടാൽ ആദ്യം നമ്മൾ അത് സൃഷ്‌ടിച്ച ആളെ ഓർക്കില്ലേ , ദൈവത്തിന്റെ ഒരു കഴിവ് ല്ലേ ?എന്ന് നമ്മൾ പറയും .. പക്ഷെ ഒരു Photo കണ്ടാലോ ? നമ്മൾ പലപ്പോഴും ഫോട്ടോഗ്രാഫർ നെ അന്വേഷിക്കാറു പോലും ഇല്ല അല്ലെ ? ഇന്ന് ഇപ്പൊ ഒരു ഭംഗിയുള്ള ഒരു ചിത്രം അല്ലെങ്കിൽ ഒരു creative ഫോട്ടോ കണ്ടാൽ ഞാൻ അത് click ചെയ്ത ആളെ ആണ് നോക്കുക ..അതിന്റെ പുറകിലെ idea , എന്തിലും ഭംഗി കാണുന്ന ഒരു മനസ് , ഒരു ഫോട്ടോഗ്രാഫറുടെ കണ്ണിലൂടെ ലോകം കണ്ടാൽ അല്ലെങ്കിൽ മനുഷ്യരെ കണ്ടാൽ ,നമ്മൾ എല്ലാത്തിനും ഭംഗിയും നന്മയും കാണാൻ ശ്രമിച്ചേനെ .

ഞാൻ model  അല്ല ഒരിക്കലും അങ്ങനെ ആവണം എന്ന് ആഗ്രഹിച്ചിട്ടും ഇല്ല .പക്ഷെ പല കാരണങ്ങളാൽ മുടിയില്ലാത്ത  പെൺകുട്ടികൾ comfortable ആയി ഇറങ്ങി നടക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു . അങ്ങനെ ഒരു മുഖം ആളുകൾ കാണണം ..ഈ ആശയം പകർത്താൻ എന്നെ ആദ്യം സഹായിച്ചത്  ഈ നല്ല മനസാണ് ..ചിത്രത്തിലൂടെ കഥ പറയാൻ എന്ത് എളുപ്പമാണ് അല്ലെ ? പിന്നെ  ഞാൻ ഒരിക്കലും ഒരു bride ന്റെ രൂപത്തിൽ എന്നെ ഇങ്ങനെ സങ്കല്പിച്ചിട്ടില്ല .. ഇത് പറഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി . പക്ഷെ ആ confidence കണ്ടപ്പോ ഒരുപ്പാട്‌ സ്നേഹവും respectഉം തോന്നി .. ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ പോലും എനിക്ക് മുടിയില്ലാത്ത complex തന്നില്ല . ഇത്രയെങ്കിലും ഞാൻ എഴുതിയില്ലെങ്കിൽ ഞാൻ ഒരു മനുഷ്യനാണോ ? Thank you  Jagannad Nath P

Be the first to comment

Leave a Reply

Your email address will not be published.


*