ഞാൻ സഹകരിക്കില്ല എന്ന് അവർക്ക് ഉറപ്പായപ്പോൾ അവർ മറ്റൊരു ആർട്ടിസ്റ്റിനെ കൊണ്ട് കാര്യം സാധിക്കുകയാണ് ഉണ്ടായത്

മോഡൽ, ചലച്ചിത്ര അഭിനയത്രി തുടങ്ങി ബഹുമുഖ പ്രഭാവമുള്ള വ്യക്തിത്വമാണ് തപ്സി പന്നു. സിനിമയിലേക്ക് ചുവട് മാറുന്നതിനു മുമ്പ് താരം സോഫ്റ്റ്‌വെയർ പ്രൊഫഷണൽ ലിസ്റ്റ് ആണ്. സിനിമയിൽ എത്തിയതിനു ശേഷം തിരിഞ്ഞു നോക്കാൻ അവസരമൊരുക്കാത്ത വിധത്തിൽ ഉയർച്ചയിലേക്ക് ആയിരുന്നു താരത്തിന്റെ കുതിപ്പ്.

ജുമാണ്ടി നാടം എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിലെ ആദ്യ ഫിലിം ഡബിൾസ് ആയിരുന്നു. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. പിന്നീടങ്ങോട്ട് ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നിൽക്കാൻ പാകത്തിൽ അഭിനയ വൈഭവം ഉള്ളതായിരുന്നു.

വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച സൃഷ്ടിക്കാറുണ്ട് താരം. അതുപോലെതന്നെ എന്ത് കാര്യങ്ങളും തുറന്നു പറയാനുള്ള കഴിവും ധൈര്യവും താരത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. അങ്ങനെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

സിനിമാ രംഗത്ത് തനിക്കുണ്ടായ മോശപ്പെട്ട അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് തപസി പന്നു. അഭിനയിക്കാനായി എന്നെ ക്ഷണിച്ച ഒരു സിനിമയിൽ നിന്നും ഇടക്കാലത്ത് എന്നെ മാറ്റുകയുണ്ടായി. അതിന് കാരണമായി അവർ പറഞ്ഞത് നായകന്റെ ഭാര്യക്ക് തന്നെ ഇഷ്ടപ്പെട്ടില്ല എന്നായിരുന്നു എന്നും കാരണം കേട്ട് ഞെട്ടുകയാണുണ്ടായത് എന്നും താരം പറഞ്ഞു.

മറ്റൊരു സിനിമയിൽ തന്റെ ഇൻട്രോ സീൻ മാറ്റാൻ വേണ്ടി നായകൻ ആവശ്യപ്പെട്ട ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അതിന് കാരണമായി സിനിമ അണിയറ പ്രവർത്തകർ പറഞ്ഞത് നായകന്റെ ഇൻട്രോ സിനേക്കാൾ മികച്ചതാണ് എന്റെത് എന്നാണ്. ആ ഒരൊറ്റ കാരണത്താലാണ് ഇൻട്രോ സീൻ അടക്കം മാറ്റാൻ പറയുന്നത് എന്നും താരം വെളിപ്പെടുത്തി.

അതുപോലെ മറ്റൊരു സിനിമയിൽ ഡബ്ബ് ചെയ്ത് ഡയലോഗുകൾ മാറ്റുവാൻ വേണ്ടി തന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ സഹകരിക്കില്ല എന്ന് അവർക്ക് ഉറപ്പായപ്പോൾ അവർ മറ്റൊരു ആർട്ടിസ്റ്റിനെ കൊണ്ട് കാര്യം സാധിക്കുകയാണ് ഉണ്ടായത് എന്നും താരം തുറന്നു പറയുന്നു. വളരെയധികം അപ്രതീക്ഷിതമായ കാര്യങ്ങളാണ് സിനിമ ലോകത്തിന്റെ ഉള്ളറയിൽ നടക്കുന്നത്.

ചുരുങ്ങിയ അനുഭവങ്ങൾ വിശദീകരിച്ചതിനു ശേഷം പറഞ്ഞു താരം പറഞ്ഞ വാക്കുകൾ അതീവ പ്രാധാന്യമർഹിക്കുന്നു. ഇതെല്ലാം എന്റെ കൺമുന്നിൽ വച്ച് നടന്ന കാര്യങ്ങൾ ആണ് ഇനി ഇതിനേക്കാളേറെ ഞാൻ അറിയാത്തത് ഉണ്ടാകും എന്നാണ് താരത്തിന്റെ വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*