ചുട്ട മറുപടി നൽകിയ വമിഖയെ ബ്ലോക്ക് ചെയ്തോടി കങ്കണ രണാവത്..

നിങ്ങളോട് ആരാധന തോന്നിയിരുന്നതിൽ ഞാൻ ലജ്ജിക്കുന്നു. കങ്കണക്കെതിരെ ട്വീറ്റുമായി വമിഖ ഗബ്ബി. വാമിഖയെ ബ്ലോക്ക് ചെയ്ത കങ്കണ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന നടിമാരാണ് കങ്കണ റണാവതും വാമിക ഗബ്ബിയും. തങ്ങളുടെ നിലപാട് കൊണ്ട് തന്നെയാണ് ഇരുവരും ഏറെ ശ്രദ്ധിക്കപ്പെട്ടത്.

കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയായിട്ടാണ് കങ്കണ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ, ഗവൺമെന്റ്ന് എതിരെയാണ് വമിഖ ഗബ്ബിയുടെ പോസ്റ്റുകൾ.

ഇപ്പോൾ ഇരുവരും ട്വിറ്ററിലൂടെ പരസ്പരം ഏറ്റുമുട്ടിയിരിക്കുകയാണ്.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ശഹീൻബാഗ് ദാദി ബൽക്കീസ് ബാനുവിനെ പരിഹസിച്ചുകൊണ്ട് നടി കങ്കണ റാനാവാത് ട്വീറ്റ് ചെയ്തിരുന്നു. വെറും കൂലിക്കാരി മാത്രമാണ് ഈ ദാദി. നൂറു രൂപയും ഭക്ഷണവും കൊടുത്താൽ ഏത് സമരത്തിനും ദാദി പ്രത്യക്ഷപ്പെടുമെന്നാണ് ട്വിറ്ററിൽ കങ്കണ റണൗത് എഴുതിയിട്ടുള്ളത്.

ഈ ട്വീറ്റ്നെതിരെയാണ് വമിഖ ഗബ്ബി രംഗത്തെത്തിയിട്ടുള്ളത്. താരത്തിന്റെ മറുപടി ഇങ്ങനെയാണ്,

Once a fan, now just embarrassed to have ever liked her.
Hindu hone ka matlab hi pyaar hai… par jab raavan andar aata hai toh aisa hi ho jata hai insaan shaayad
Itna ghamand, krodh aur nafrat.
Its heartbreaking to see you turning into this woman who is so full of hatred

ഒരിക്കൽ ഇവരുടെ ആരാധികയായതിൽ ഞാൻ ലജ്ജിക്കുന്നു. ഹിന്ദുവിന്റെ അർത്ഥം സ്നേഹം എന്നാണ്. പക്ഷേ രാവണൻ ഉള്ളിൽ കയറിയാൽ മനുഷ്യൻ ഇത്രയ്ക്കും അധഃപതിക്കും. ഇത്രയും അഹങ്കാരവും, വിദ്വേഷവും വെറുപ്പും മനസ്സിലാകാത്ത ഒളിച്ച് വെച്ചിട്ടുള്ള ഒരു സ്ത്രീയാണ് നിങ്ങൾ,
എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

വമിഖയുടെ ഈ ട്വീറ്റിനെ തുടർന്ന് കങ്കണ വമിഖയെ ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്.

എന്തായാലും ഇരുവരും തമ്മിലുള്ള ചർച്ച സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*