അയാളുടെ വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി എന്നെ ഉപയോഗിച്ചു.. അതോടെ എന്റെ സിനിമാ ജീവിതം തകർന്നു : മീര വാസുദേവ്

2003 ൽ ഗോൽമാൽ എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയം ആരംഭിച്ചതെങ്കിലും, മലയാളികൾ മീരാ വാസുദേവിനെ എന്നും ഓർക്കുന്നത് 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമയായ തന്മാത്രയിലെ ലേഖയിലൂടെയാണ്. മോഹൻലാലിന്റെ തകർപ്പൻ അഭിനയത്തോടൊപ്പം, മീരാ വാസുദേവ് മോഹൻലാലിന്റെ ഭാര്യയായി മത്സരിച്ച് അഭിനയിക്കുകയായിരുന്നു.

മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്യുന്ന മലയാളികളുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് മീര വാസുദേവാണ്.

മലയാളികൾക്ക് എന്നും ഓർത്തു വെക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തെങ്കിലും, ഇടക്ക് വച്ച് താരം അഭിനയം നിർത്തിയിരുന്നു. തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റക്കുറച്ചികളെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറയുകയുണ്ടായി.

മീരയുടെ വാക്കുകളിങ്ങനെ.
” മോഹൻലാലിനൊപ്പമുള്ള തന്മാത്ര സിനിമക്ക് ശേഷം ഒരുപാട് നല്ല ഓഫറുകൾ എന്നെ തേടി വന്നിരുന്നു. പക്ഷേ ഭാഷ എനിക്കൊരു പ്രശ്നമായിരുന്നു. ഭാഷയിലുള്ള എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഒരു മാനേജരെ ഞാൻ കണ്ടെത്തി. അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം.

അയാളെ ഞാൻ പൂർണ്ണമായി വിശ്വസിച്ചു. പക്ഷേ അയാൾ സ്വന്തം താൽപര്യമാണ് നോക്കിയിരുന്നത്. എനിക്കുവേണ്ടി ഡേറ്റ് കൊടുത്തത് അയാളായിരുന്നു. ചില സിനിമകളുടെ കഥ പോലും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. അയാൾ കൊടുത്ത ഡേറ്റ് അനുസരിച്ച് അഭിനയിക്കുകയായിരുന്നു. പക്ഷേ സിനിമകളൊക്കെ പരാജയമായിരുന്നു.

പല മികച്ച സംവിധായകറടക്കം, എന്നെ അന്വേഷിച്ചു വന്നിരുന്നുവെന്നും, ഇദ്ദേഹമാണ് അതിനെയൊക്കെ മുടക്കിയതെന്നും പിന്നീടാണ് ഞാനറിഞ്ഞത്. പകരം അയാൾക്ക് താല്പര്യമുള്ള സിനിമകൾക്ക് മാത്രം അദ്ദേഹം ഡേറ്റ് കൊടുത്തു. എന്റെ താമസം മുംബൈയിൽ ആയതുകൊണ്ട് ഈ വിഷയങ്ങളൊക്കെ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല”.
എന്ന് താരം അഭിമുഖത്തിൽ പറയുകയുണ്ടായി.

Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*