കല്യാണം കഴിക്കാൻ രക്ഷിതാക്കളുടെ സമ്മതം മാത്രം പോരാ, ഇനി സർക്കാരും കൂടി വിചാരിക്കണം. യുപിയിലെ ലൗജിഹാദ് നിയമത്തിനെതിരെ നടി തപ്‌സി പന്നു…

സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒട്ടും മടികാണിക്കാത്ത നടിയാണ് തപ്സി പന്നു. കേന്ദ്ര സർക്കാരിന്റെ പല നിയമങ്ങൾക്കെതിരെ അപഹാസ്യ രൂപത്തിൽ താരം പ്രതികരിക്കാറുണ്ട്.

ഈയടുത്ത് താരം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്, തന്റെ ട്വിറ്റർ പ്രസ്ഥാവനലൂടെയാണ്. യു പി സർക്കാരിന്റെ ലൗജിഹാദ് നിയമത്തിനെതിരെയുള്ള ട്വിറ്ററിലെ താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

നിർബന്ധ മതപരിവർത്തനം പാടില്ല എന്ന നിയമം യുപി ഗവൺമെന്റ് പാസാക്കിയിരുന്നു. അതിനെ തുടർന്ന് വൻ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഈ നിയമത്തെ തൂങ്ങി പിടിച്ചുകൊണ്ട് യുപി പോലീസ് വ്യത്യസ്ത മതത്തിൽപ്പെട്ട രണ്ട് ആൾക്കാരുടെ കല്യാണം നിർത്തിവെച്ചതിനെ തുടർന്നാണ് ചർച്ചകൾ വീണ്ടും മുളപൊട്ടിയത്.

ലഖ്‌നൗ ഡുഡാ കോളനിയിലെ നിവാസികളായ മുഹമ്മദ് ആസിഫിനും റെയ്‌ന ഗുപ്തയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടുപേരും വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരായതുകൊണ്ട് തന്നെ ഒരുപാട് എതിർപ്പുകൾ ഇരുവരും നേരിടേണ്ടിവന്നു. യുപി പൊലീസില്‍ നിന്നും മോശമായ അനുഭവം കൂടി ഇവർക്ക് നേരിടേണ്ടി വന്നു.

വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ മൂന്ന്, എട്ട് വകുപ്പുകള്‍ പ്രകാരം ഇവരുടെ വിവാഹം അംഗീകരിക്കാനാകില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്.

ഇതിനെതിരെയാണ് തപസി പന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
” ഇനി കല്യാണം കഴിക്കാൻ വീട്ടുകാരുടെ സമ്മതം മാത്രം പോരാ, സർക്കാരിന്റെ സമ്മതം കൂടി വാങ്ങണം.” എന്നായിരുന്നു താരം പ്രതികരിച്ചത്.
ഈയടുത്ത് ഡൽഹിയിലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുഉള്ള താരത്തിന്റെ ട്വിറ്റർ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടായിരുന്നു.

രണ്ടായിരത്തി പത്തിൽ ജുമാൻഡി നാടാം എന്ന തെലുങ്ക് സിനിമയിലൂടെയാണ് തപ്സി പന്നു അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് തമിഴ് സിനിമകളിലും ഹിന്ദി സിനിമകളുടെ താരം വേഷമിട്ടിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*