“സൗന്ദര്യം അത് കാണുന്നയാളിലാണ്” ബിക്കിനി അനുഭവം തുറന്നുപറഞ്ഞ് ദീപ്തി സതി..

വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിരം സാന്നിധ്യമായി മാറിയ ഇന്ത്യൻ ചലച്ചിത്ര താരമാണ് ദീപ്തി സതി. ആദ്യമായി അഭിനയിച്ച നീന എന്ന ചിത്രം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.  അതിനു ശേഷം അഭിനയിച്ച പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രവും ജനമനസ്സുകളിൽ ഇടം നേടിയതാണ്.

2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടിയതും 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാൾ ആയതും താരത്തിന്റെ കരിയറിലെ എടുത്തു പറയത്തക്ക നേട്ടങ്ങൾ തന്നെയാണ്.

നീന,പുള്ളിക്കാരൻ സ്റ്റാറാ,ലവ കുശ, ലക്കീ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങൾ ആയിരുന്നു. 2015 ലെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ചത് ദീപ്തി സതിക്കായിരുന്നു എന്നുള്ളത് അഭിനയ മികവിന്റെ മാറ്റു കൂട്ടുന്നത് തന്നെയാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ ബിക്കിനി ഫോട്ടോസ് ആണ്.  താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്.  പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളും ചിത്രങ്ങൾക്ക് താഴെ താരം എഴുതിയ വാക്കുകളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

താരത്തിന്റെ വാക്കുകളിങ്ങനെ പരിഭാഷപ്പെടുത്താം :
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ്. എന്നാൽ ചിലപ്പോൾ സ്‌ക്രീനിൽ ഒരു ബിക്കിനി ധരിക്കുന്നത് (ഇത് സാധാരണ നീന്തൽ വസ്ത്രമാണെങ്കിലും) നിങ്ങളുടെ സ്വന്തം നോട്ടം ഭയത്തിലാകാം.. അല്ലെങ്കിൽ വിവേക പൂർണ്ണവുമാകാം. ഞാൻ നന്നായി കാണുന്നുണ്ടോ അല്ലെങ്കിൽ മോശമായോ? സ്‌ക്രീനിൽ ധരിക്കാൻ ഞാൻ യോഗ്യയാണോ? ആളുകൾ എന്താണ് ചിന്തിക്കാൻ പോകുന്നത്? മുതലായവ എല്ലാം തലച്ചോറിൽ വരും.

തലച്ചോറിലെ ഈ കുഴപ്പങ്ങൾക്കിടയിലും ഒരു ശബ്ദം നിങ്ങളോട് പറയും ‘നിങ്ങൾ ആരാണെന്നും നിങ്ങൾ ചെയ്യുന്നതെന്താണെന്നും അറിയുക അഭിമാനിക്കുക. ഊഷ്മളത, പുഞ്ചിരി, ബോധ്യം, ആത്മവിശ്വാസം എന്നിവയോടെ ചെയ്യുക. ’ഈ ആത്മവിശ്വാസം സാധിച്ചത്സംവിധായകൻ സഞ്ജയ് എസ് ജാദവിൽ നിന്നാണ്. കാരണം അദ്ദേഹം എന്നെയും മുഴുവൻ ടീമിനെയും വിശ്വസിച്ചതു കൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത്.

ആരോഗ്യമുള്ളവനാകാനും എന്റെ സംവിധായകന്റെ കാഴ്ചപ്പാട് സ്വയം സംശയമില്ലാതെ സ്വീകരിക്കാനും ഞാൻ ചില ശ്രമങ്ങൾ നടത്തി. ഞാൻ ആത്മാർത്ഥമായി എന്റെ കാര്യം ചെയ്തു. ഈ ആത്മാർത്ഥത എല്ലാ പ്രേക്ഷകരും ഒരുപോലെ വിലമതിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് ഇവിടെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹവും, ആശംസകളും ലക്കിക്ക് പിന്തുണയും ആവശ്യമാണ് .. നന്ദി

Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati

Be the first to comment

Leave a Reply

Your email address will not be published.


*