ചെയ്ത വഞ്ചനക്ക് സംവിധായകന്റെ കരണം നോക്കി കൊടുത്തു.. നടി വിചിത്ര

തമിഴ് ചലച്ചിത്ര രംഗത്ത് ഒരുകാലത്ത് ഒരുപാട് ഗ്ലാമർ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കുളിരായ താരമാണ് വിചിത്ര. മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം വെളിപ്പെടുത്തുന്നത് മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് തനിക്ക് നേരെ ഉണ്ടായ ദുരനുഭവങ്ങൾ ആണ്.

എഴാമിടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിൽ താരം അഭിനയിച്ച കഥാപാത്രങ്ങൾ ജനമനസ്സിൽ സ്ഥിരമായി നിൽക്കുന്നവയാണ്. അത്രത്തോളം അഭിനയ വൈഭവവും സൗന്ദര്യവും താരത്തിന് ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും ഉള്ള താരം ആയതുകൊണ്ടുതന്നെ താരം മലയാള സിനിമാ ലോകത്തെ കുറിച്ച് ഇപ്പോൾ പുറത്തു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയാണ്.

താൻ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയ സമയത്ത് ഒരു മലയാള സിനിമ സംവിധായകന്റെ മുഖത്ത് അടിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. മറ്റൊരു ഗ്ലാമറസ് താരമായിരുന്ന ഷക്കീല മലയാളം സിനിമ ലോകത്ത് സജീവമായിരുന്ന കാലഘട്ടത്തിലാണ് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടാകുന്നത്. ആ സമയത്താണ് തന്നെ താൻ വഞ്ചിക്കപ്പെട്ടു എന്ന ബോധ്യപ്പെട്ടപ്പോൾ സംവിധായകന്റെ മുഖത്തടിച്ചത് എന്നാണ് താരം വെളിപ്പെടുത്തുന്നത്.

മലയാള സിനിമാലോകത്ത് അന്ന് ഷക്കീല തിളങ്ങി നിന്നിരുന്ന സമയം ആയതുകൊണ്ട് തന്നെ, തന്നെ വെച്ച് ഒരു സിനിമ ചെയ്തു വിജയിക്കുമോ എന്ന സംശയം സംവിധായകന്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിൽ തന്റെ പരീക്ഷ പോലും വേണ്ട എന്ന് വെച്ചാണ് ആ സിനിമ ചെയ്തത്. പക്ഷേ അതിൽ താൻ വഞ്ചിക്കപ്പെട്ടു എന്നാണ് താരം പറയുന്നത്.

വളരെ മാന്യമായ രൂപത്തിൽ മാത്രമേ ചിത്രീകരിക്കുകയുള്ളൂ എന്ന സംവിധായകന്റെ ഉറപ്പോടുകൂടെയാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. സിനിമ ഷൂട്ടിംഗ് അങ്ങനെ പൂർത്തിയാക്കുകയും ചെയ്തു. ഷൂട്ടിംഗ് പൂർത്തിയാക്കി ഒരാഴ്ചക്ക് ശേഷം വീണ്ടും ഫോൺ വന്നു. ഒന്ന് രണ്ടു സീൻ കൂടി ഷൂട്ട് ചെയ്യാൻ ബാക്കിയുണ്ട് എന്ന്. അത് ഒരു കുളിസീനും ബലാൽക്കാര സീനുമായായിരുന്നു.

കുളിസീനും ബലാൽക്കാര സീനും ആണെങ്കിൽ കൂടി മാന്യമായി മാത്രമേ ചിത്രീകരിക്കുന്നു എന്ന് സംവിധായകൻ ഉറപ്പ് തന്നിരുന്നു. പക്ഷേ പറഞ്ഞതിന് വിപരീതമായി ബലാൽക്കാര സീനാണ് പോസ്റ്ററിൽ അടിച്ചുവന്നത്. ഇതിനെല്ലാമപ്പുറം സിനിമയ്ക്ക് എ സർട്ടിഫിക്കറ്റും. കൃത്യമായി ആസൂത്രണം ചെയ്ത ഒരു വഞ്ചനയാണ് എന്നാണ് തനിക്ക് തോന്നിയത് എന്നും താരം പറയുന്നു.

സങ്കടത്തേക്കാൾ ആ സമയത്ത് തോന്നിയ വികാരം ദേഷ്യമായിരുന്നു. അതുകൊണ്ടുതന്നെ സംവിധായകനെ നേരിൽ കാണാൻ പോവുകയും ഒരുപാട് ചീത്തവിളിക്കുകയും കൂട്ടത്തിൽ അയാളുടെ മുഖത്തടിച്ചു ഇറങ്ങിപ്പോരുകയും ആണ് അന്ന് ഉണ്ടായത് എന്നാണ് താരം വെളിപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*