“പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ പരിതാപകരം.” “ഹൂ ഈസ്‌ പദ്മനാഭൻ??” രേവതി സമ്പത്

തിരുവനന്തപുരത്തെ മണ്ണിൽ ബുറെവി ചുഴലിക്കാറ്റിന്റെ അതി ഭീകരതയിൽ നിന്നും രക്ഷപ്പെട്ട് അധികമായില്ല. ഇതുവരെയും തിരുവനന്തപുരം മേഖല അതീവ ജാഗ്രതയിലായിരുന്നു മുന്നോട്ടു പോയത്. എന്നാൽ ഇപ്പോൾ തിരുവനന്തപുരം ഭാഗം ഈ ചുഴലിക്കാറ്റിൽ നിന്നും രക്ഷപ്പെട്ട വാർത്തകളാണ് പുറത്തു വരുന്നത്.

ചുഴലിക്കാറ്റ് കൊണ്ട് അതീവമായ ഗുരുതര പ്രശ്നങ്ങൾ ഒന്നും നേരിടാതെ തിരുവനന്തപുരത്തു നിന്നും പിന്മാറിയതിനെ തുടർന്ന് ഭക്തജനങ്ങൾ ഒരുപാടു പേർ പത്മനാഭസ്വാമിക്ക് നന്ദി പറഞ്ഞിരുന്നു. ഇങ്ങനെ സംഭവിച്ചതിനോട് അതി രൂക്ഷമായ ഭാഷയിൽ രേവതി സമ്പത്ത് പ്രതികരിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

അനന്ത പദ്മനാഭൻ കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാർ കൂവി വിളിക്കുന്നത് കുറെ കാണുന്നു.

എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ??
പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്.
ഹൂ ഈസ്‌ പദ്മനാഭൻ??
എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്.

ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത്.
ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യർക്ക്‌ പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാൻ പറ്റില്ല.

ഭൂമിയെ ഞങ്ങൾക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങൾ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല.

വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിർവരമ്പുകൾക്കുമപ്പുറം അലിഞ്ഞു ചേരുമത്‌.

അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോൺട്രാക്ട് ഏൽപ്പിക്കുന്നത്.
ഈ പദ്മനാഭൻ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോൾ സ്വർണ കമ്പളിയിൽ മൂടിപ്പുതച്ച് കലവറയിൽ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ?? !!!

Be the first to comment

Leave a Reply

Your email address will not be published.


*