ഹണിമൂൺ ട്രിപ്പ്കളെക്കാൾ എനിക്കിഷ്ടം ഇതാണ് : ശാലിൻ സോയ

ടെലിവിഷൻ പരമ്പരയിലൂടെ കല രംഗത്തേക്ക് കടന്നുവന്ന മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാൻ മാത്രം അഭിനയ വൈഭവം കാഴ്ചവച്ച താരമാണ് ശാലിൻ സോയ. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രണയവും ചർച്ചചെയ്യുന്ന ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിംഗ്, സ്വപ്ന സഞ്ചാരി, അരികിൽ ഒരാൾ, ധമാക്ക തുടങ്ങിയ മലയാളം സിനിമകളിലെ കഥാപാത്രങ്ങൾ ജനമനസ്സുകളിൽ ഇടം നേടിയവയാണ്. 2004 മുതൽ അഭിനയരംഗത്ത് സജീവമായി ഉള്ള താരത്തിന് ആരാധകർ ഒരുപാടാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഫോട്ടോസ് ഇടയ്ക്കിടെ പ്രേക്ഷകർക്കിടയിൽ തരംഗമാകാറുണ്ട്.

ഇപ്പോൾ താരം അവധി ആഘോഷങ്ങളുമായി മാലിദ്വീപിൽ ആണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളമുള്ള താരം ആയതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നുണ്ട്.

മാസുഫി ഐലണ്ട് റിസോർട്ടിൽ നിന്നും ഫൈഹൽ ഹൊഹി ഐലണ്ട് റിസോർട്ടിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. താരം ചിത്രങ്ങൾ പങ്കുവെച്ചതിന് കൂടെ കൊടുത്ത ക്യാപ്ഷൻ ആണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഹണിമൂൺ ട്രിപ്പ് നേക്കാൾ എനിക്കിഷ്ടം ഇതാണ് എന്നാണ് താരത്തിന്റെ ക്യാപ്ഷൻ.

കുറഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരുപാട് താരദമ്പതികളും താരങ്ങളും വിനോദ സഞ്ചാരത്തിനു വേണ്ടിയും ഹണിമൂൺ ആഘോഷങ്ങൾക്ക് വേണ്ടിയും മാലിദ്വീപിൽ എത്തിയതായി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അവിടെനിന്നുള്ള ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമായി രംഗത്തു വന്നതിൽ ഒരു താരനിര തന്നെയുണ്ട്.

എന്നാൽ ഹണിമൂൺ ട്രിപ്പ്കളെക്കാൾ എനിക്കിഷ്ടം സോളോ ട്രിപ്പ് ആണ് എന്നാണ് ശാലിൻ സോയ അഭിപ്രായപ്പെട്ടിരിക്കുന്നത്. കൊറോണയും ലോക്ക് ഡൗണും കാരണത്താൽ മാലിദ്വീപ് ഒരുപാട് നാളുകളായി വിനോദ സഞ്ചാരികളുടെ മുന്നിൽ അടഞ്ഞ വാതിൽ ആയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.

shalin Zoya

Be the first to comment

Leave a Reply

Your email address will not be published.


*