ഈ സുന്ദരിക്കൊച്ചായിരുന്നോ ദുൽഖറിന്റെ അമ്മ? ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ.

2019 ൽ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി ബി സി നൗഫൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയായിരുന്നു ഒരു യമണ്ടൻ പ്രേമകഥ. ദുൽഖർ സൽമാൻ ആയിരുന്നു സിനിമയിലെ നായകൻ.

നിഖില വിമൽ, സലിംകുമാർ, സൗബിൻ ഷാഹിർ, സംയുക്ത മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയിൽ ദുൽഖറിന്റെ അമ്മയായി അഭിനയിച്ചത് വിജി രതീഷ് ആയിരുന്നു.

ദുൽഖറിന്റെ അമ്മയായി അഭിനയിച്ച വിജി രതീഷിന്റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇതായിരുന്നോ ദുൽഖറിന്റെ അമ്മ? ഇത്രയും സുന്ദരിയായ അമ്മയോ? ദുല്ഖറിന്റെ അമ്മ ഇത്രയും ചെറുപ്പമായിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് താര തന്റെ ഫോട്ടോ കണ്ടതിനുശേഷം ആരാധകർ ചോദിക്കുന്നത്.

വർഷങ്ങളായി ഗൾഫിൽ താമസിക്കുന്ന വിജി കൊച്ചിയിലെ ഒരു ബ്യൂട്ടി കോണ്ടെസ്റ്ന് വേണ്ടി കേരളത്തിലേക്ക് വരികയായിരുന്നു. അവിടെവെച്ച് തന്നെക്കാളും ചെറുപ്പമുള്ള മത്സരാർത്ഥികളെ തോൽപ്പിച്ചാണ് മിസ്സ്സ്സ് ഗ്ലോബൽ പട്ടം സ്വന്തമാക്കിയത്.

പിന്നീട് സിനിമകൾ വിജിയെ തേടിയെത്തി. ആദ്യം സൂപ്പർഹിറ്റ് സംവിധായകൻ കെ കെ ഹരിദാസിന്റെ സിനിമയിൽ അവസരം ലഭിച്ചു. പക്ഷേ കേരളത്തിൽ കുറച്ചു തിയേറ്ററിൽ മാത്രമേ സിനിമ റിലീസ് ചെയ്തതുകൊണ്ട് ശ്രദ്ധയിൽപെടാതെ പോയി. പിന്നീടാണ് ഒരു യമണ്ടൻ പ്രേമകഥയിലെ ഓഡിഷനിൽ പങ്കെടുക്കുന്നത്.

ഓഡിഷനിൽ വെച്ച് ദുൽഖറിന്റെ അമ്മയായി അഭിനയിക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്. 20 വയസ്സുള്ള ഗർഭിണിയായ ചെറുപ്പക്കാരിയായും, ദുൽഖർ സൽമാന്റെ അമ്മയായും വേഷമിടാൻ ആയിരുന്നു വിജിയെ സെലക്ട് ചെയ്തത്.

ദുൽഖറിന്റെ അമ്മ എന്ന മുഖം മാത്രമാണ് മലയാളികളുടെ മനസ്സിലുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ടു കണ്ണും തള്ളിയിരിക്കുകയാണ് ആരാധകർ. താരം വിവാഹിതയാണ്.

viji

Be the first to comment

Leave a Reply

Your email address will not be published.


*