കല്യാണം ഒന്നും ആയില്ലേ??? ഇപ്പോൾ എത്ര വയസായി?? അയ്യോ ഇത്ര വയസായിട്ടും കല്യാണം കഴിക്കാതെ എന്താ??? ജാതക ദോഷം വല്ലതും ആണോ?… വൈറലായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ചായയേക്കാൾ ചൂട് കപ്പിന് എന്ന പഴമ്പുരാണം ഏറ്റവും കൂടുതൽ ഇപ്പോൾ യോജിക്കുന്നത് പെൺകുട്ടികളുടെ കല്യാണ കാര്യത്തിലാണ്. കെട്ടാതിരിക്കുന്നവരും അവരെ പോറ്റുന്നവരുമെല്ലാം നാട്ടുകാരുടെ വേവലാതിക്ക്‌ മുന്നിൽ ഒന്നുമല്ലാതാവും. യാതൊരു സ്വൈര്യവും കൊടുക്കാത്ത അവസ്ഥ. ഒരുവിധം പെൺകുട്ടികൾ എല്ലാം അനുഭവിക്കുന്ന അതുമല്ലെങ്കിൽ അനുഭവിക്കാനിരിക്കുന്ന യാഥാർഥ്യമാണ് ഇതെങ്കിലും വിദ്യ ആർ ഇന്ദിര പങ്കുവെച്ച കുറിപ്പ് അതീവ രസകരമാണ്.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ…

കല്യാണം ഒന്നും ആയില്ലേ??? ഇപ്പോൾ എത്ര വയസായി?? അയ്യോ ഇത്ര വയസായിട്ടും കല്യാണം കഴിക്കാതെ എന്താ??? ജാതക ദോഷം വല്ലതും ആണോ? അതോ love failure വല്ലതും ആണോ?? ( സ്നേഹം കൊണ്ട് ചോദിക്കുന്നത് ആണ്.. ഉവ്വ്.. ഉവ്വ് എനിക്ക് അറിഞ്ഞുടെ)..
കേട്ടു കേട്ടു മടുത്തു അല്ല എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോയ്ക്കുവാ കല്യാണം ആണോ ജീവിതത്തിലെ ഏറ്റവും വല്യ കാര്യം. കെട്ടാത്തതുകൊണ്ട് എനിക്ക് അറിയില്ല…

ഒരു ദിവസം ഞാൻ ഒരു സ്റ്റാറ്റസ് ഇട്ടു.. ” ന്റെ കല്യാണം എന്താ അടുപ്പത് ഇരിക്കുന്ന മീൻ കറി വല്ലതും ആണോ?? ഇടക്കിക്കിടക്ക് വന്നു ആയോ ആയോ ന്നു ചോദിക്കാൻ. അടുത്ത അരമണിക്കൂറിൽ ന്റെ പല കൂട്ടുകാരും ഈ same സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടു. (കോപ്പി അടി ) അപ്പോൾ ഇത് ഞാൻ മാത്രം അനുഭവിക്കുന്ന കാര്യം അല്ല. 20 കഴിഞ്ഞാൽ പിന്നെ കല്യാണം അതാണല്ലോ നാട്ടു നടപ്പ്.. ഇനീപ്പോ നടന്നു കഴിഞ്ഞാൽ അടുത്ത വരുന്ന ചോദ്യങ്ങൾ എന്തൊക്കെ ആണെന്ന് ഊഹിക്കാമല്ലോ…

(married life flop ആയവരും, കെട്ടിയോനോട് എന്നും തല്ല് കൂടുന്നവരും, ഭാര്യ അറിയാതെ വേറെ പെണ്ണുങ്ങളുടെ പിറകേ പോകുന്നവരും ആണ് ഇതൊക്കെ ചോയ്ക്കുന്നത് എന്ന് വാസ്തവം) പിന്നെ ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്നത് അവരെ വച്ചു നോക്കുമ്പോൾ ഞാൻ ഒരു ലക്കി ഗേൾ ആണെന്ന്.”” സ്റ്റിൽ സിംഗിൾ ” അത് പറയുമ്പോൾ ഒരു സുഖം തന്നെ ആണ്..അതൊന്നും ഇങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ലടവേ..

Be the first to comment

Leave a Reply

Your email address will not be published.


*