ഒരു IND-PAK പ്രണയം.. രണ്ടു മതക്കാർ.. രണ്ടാളും പെണ്ണ്.. പക്ഷെ അവസാനം : കുറിപ്പ് കാണാം..

ബാലിയിലേക്കുള്ള യാത്രയിൽ നമ്മൾ തമ്മിൽ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞു. പക്ഷെ നമ്മൾ രണ്ട് പേരും പെണ്ണുങ്ങൾ, ഞാൻ മുസ്ലിം അവൾ ക്രിസ്ത്യൻ, ഞാൻ പാകിസ്ഥാൻ അവൾ ഇന്ത്യക്കാരി… അവസാനം……. കുറിപ്പ് കാണാം…

LGBT കല്യാണങ്ങൾ സർവ്വസാധാരണയായി ഇപ്പോൾ നടക്കാറുണ്ട്. അവർക്ക് വേണ്ടിയുള്ള എല്ലാ അവകാശങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കല്യാണ വാർത്തകൾ ദിവസവും നാം സോഷ്യൽ മീഡിയയിൽ കാണുകയാണ്.

ഈയടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ് രണ്ട് പെൺകുട്ടികളുടെ കല്യാണം. ഒരാൾ ക്രിസ്ത്യാനിയും മറ്റൊരാൾ മുസ്ലിമും, ഒരാൾ ഇന്ത്യക്കാരിയും മറ്റൊരാൾ പാകിസ്ഥാനിയും. അവർ തമ്മിൽ ഒരുമിച്ച അനുഭവം കുറിപ്പിലൂടെ അവർ വ്യക്തമാക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ….

2014 ൽ coming out muslim എന്ന ഒരു സംഭാഷണ പരിപാടിയിലാണ് ഞാൻ ബിയാങ്കയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞങ്ങൾ പരസ്പരം പെട്ടെന്ന് അടുത്തറിഞ്ഞു. ആശയങ്ങൾ കൈമാറി. അവൾ ഒരു ഡിജെ ആർട്ടിസ്റ്റ് ആയിരുന്നു. പിറ്റേ ദിവസം അവരുടെ സുഹൃത്തിന്റെ ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചു. അടുത്ത ദിവസത്തെ പരിപാടിയിൽ, ഞങ്ങൾ കൂടുതൽ അടുത്തറിഞ്ഞു.

ഞങ്ങൾ എല്ലാം കൊണ്ടു അടുത്തു. പക്ഷേ ഞങ്ങളുടെ ബന്ധം ഔദ്യോഗികം ആയിരുന്നില്ല. കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചത് ഒന്നിച്ചുള്ള ബാലിയിലെക്കുള്ള യാത്രയിലായിരുന്നു. യാത്രയിൽ വെച്ച് ഞങ്ങൾ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞു. ഞങ്ങൾ രണ്ട് പേരും വിട്ടു നിൽക്കാൻ പറ്റാത്ത വിധത്തിൽ അടുപ്പത്തിലായി.

ഞങ്ങൾ ഇത്രയും അടുത്തിട്ടും ഈ വിഷയം വീട്ടുകാരോട് പറയാൻ രണ്ടാൾക്കും മടിയായിരുന്നു. അവൾ ക്രിസ്ത്യാനിയും ഞാൻ മുസ്ലീമുമാമാണ്. എന്റെ കുടുംബം പാകിസ്ഥാനിൽ നിന്നുള്ളപ്പോൾ അവളുടെ അച്ഛൻ ഇന്ത്യക്കാരനാണ്. പക്ഷേ അവസാനം അവരുടെ മുൻപിൽ അവതരിപ്പിച്ചപ്പോൾ, അവര് സമ്മതിക്കുകയാണുണ്ടായത്.

അങ്ങനെ ഞങ്ങളുടെ കല്യാണത്തിന്റെ കാര്യത്തിൽ തീരുമാനമായി. ഒരു ദിവസം ബീച്ച്ൽ നടക്കുന്ന സമയത്ത് ബിയാൻക എന്റെ കയ്യിൽ മോതിരമിട്ടു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. രണ്ടു രാജ്യക്കാർ രണ്ടു വ്യത്യസ്ത സംസ്കാരങ്ങൾ, രണ്ടു വ്യത്യസ്ത മതങ്ങൾ, പക്ഷേ ഞങ്ങൾക്കിടയിൽ അതെല്ലാം ഒന്നായിരുന്നു.

ഞങ്ങളുടെ ആ നല്ല നിമിഷം വന്നെത്തി. അന്ന് ഞങ്ങളെ ഭാര്യയും ഭാര്യയും എന്ന് പ്രഖ്യാപിച്ചു! ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി.ഞങ്ങൾ ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ചു, വിവാഹിതരായ ദമ്പതികളായി ഈദ് ആഘോഷിച്ചു. ഞങ്ങളുടെ ആദ്യ വിവാഹ വാർഷികവും കപ്പലിൽ ഞങ്ങൾ ആഘോഷിച്ചു.

ഞാൻ സ്വവർഗരതി ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെ ജീവിതം വ്യത്യസ്തമാകുമെന്ന് എനിക്കറിയാം, പക്ഷേ ഞങ്ങളുടെ വ്യത്യസ്തത മനോഹരമാണ്; അതിൽ സ്നേഹം നിറഞ്ഞിരിക്കുന്നു. അതാണ് പ്രണയത്തിന്റെ കാര്യം- ഇതിൽ ലിംഗഭേദമോ മതമോ ദേശീയതയോ കാണുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*