ഒരു ഫേസ്ബുക് പോസ്റ്റിലെ കമെന്റിലൂടെ തുടങ്ങിയ പ്രണയം..💕 പ്രണയവും വിവാഹവും മനസ്സ് തുറന്ന് രസ്ന പവിത്രൻ

പ്രണയവും, സാഹോദര്യവും, സൗഹൃദവും, മാതാപിതാക്കളും മക്കളുമായുള്ള ബന്ധവുമൊല്ലാം ചിത്രത്തിന്റെ കഥാഗതിയില്‍ കടന്നു വന്ന ഊഴം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച താരമാണ് രസ്ന പവിത്രൻ. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായാണ് ഇതിനെ താരം തന്നെ അടയാളപ്പെടുത്തുന്നത്. സ്വത സിദ്ധമായ ശൈലിയിലുള്ള അഭിനയമികവും വേറിട്ട സ്വഭാവരീതികളും സൗന്ദര്യവും താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്.

ഊഴം എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. അതിനുശേഷം ആരാധകരുടെ എണ്ണത്തിൽ വൻ തോതിൽ വർധനവ് ഉണ്ടാവുകയും പ്രേക്ഷക പ്രീതിയും പിന്തുണയും കൂടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്ന വാർത്ത താരത്തിന്റെ പ്രണയവും വിവാഹവും ജീവിതത്തിലെ വിശേഷങ്ങളും ഒക്കെയാണ്. പ്രണയം മുതൽ ഇപ്പോഴുള്ള അവസ്ഥ വരെ താരം വളരെ വിശദമായി തന്നെ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.

ഡാലിൻ എന്നാണ് ഭർത്താവിന്റെ പേര്. ഫേസ്ബുക്ക് ചാറ്റിലൂടെ ആയിരുന്നു പ്രണയം. ഫേസ്ബുക്കിൽ ചാറ്റ്ലേക്ക് എത്തിയത് ഫേസ്ബുക്ക് ഫ്രണ്ട് ആയിരുന്ന ഡാലിൻ ഒരു ഫോട്ടോക്ക് താഴെ കമന്റ് ഇട്ടതോടെയാണ്. ആ കമന്റ് ഞാൻ മറുപടി നൽകി എന്നും ആ മറുപടി പിന്നീട് പ്രണയാതുരമായ ചാറ്റിങ്ങിലേക്കും നമ്പർ കൈമാറുന്നതിലേക്കു മണിക്കൂറുകൾ നീണ്ട ഫോൺകോളുകളിലേക്കും മാറുകയായിരുന്നു എന്നാണ് താരം പറയുന്നത്.

ഒന്ന് രണ്ട് മണിക്കൂറിലേറെ ഫോണിൽ സംസാരിക്കുന്നത് തന്റെ സഹോദരി ശ്രദ്ധിക്കുകയും അങ്ങനെ ശ്രദ്ധിക്കപ്പെട്ടപ്പോൾ സഹോദരിക്ക് ഡാലിനെ പരിചയപ്പെടുത്തുകയും ചെയ്യുകയായിരുന്നു വിവാഹത്തിന്റെ ആദ്യപടി എന്നാണ് താരം പറഞ്ഞത്. ഭർത്താവിന്റെ സ്വഭാവത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചതും ഇഷ്ടപ്പെട്ടതും ആയ സ്വഭാവം അദ്ദേഹത്തിന്റെ പോസിറ്റിവിറ്റി ആണ് എന്ന് താരം തുറന്നു പറയുന്നുണ്ട്.

പഞ്ചാര പ്രണയമൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല എന്നും ആദ്യമായി കണ്ടത് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് എന്നുമൊക്കെ വളരെ സന്തോഷപൂർവ്വം ആണ് താരം പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചത്. ആലുവ സ്വദേശിയാണ് ഡാലിൻ. രസ്ന പവിത്രന്റെ നാട് കണ്ണൂരും. എന്നാലും ഇപ്പോൾ വിവാഹശേഷം ഇരുവരും താമസിക്കുന്നത് ബാംഗ്ലൂരിലാണ് കാരണം ബാംഗ്ലൂർ എയർപോർട്ടിൽ ആണ് ഭർത്താവിന് ജോലി എന്നാണ് താരം പറഞ്ഞത്.

വിവാഹശേഷം അഭിനയിക്കുന്നതിൽ ഭർത്താവിനോ കുടുംബക്കാർക്ക് ആർക്കും എതിർപ്പില്ല എന്നും വളരെയധികം പ്രോത്സാഹനം അവരിൽ നിന്നെല്ലാം ലഭിക്കുന്നുണ്ടെന്നും വളരെ സന്തോഷത്തോടെ രസ്ന പവിത്രൻ പ്രേക്ഷകരോട് പങ്കുവെച്ചു. ഭർത്താവിന് ലീവ് ഉള്ള സമയത്ത് എല്ലാം ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരാൻ ശ്രമിക്കാറുണ്ട് എന്നും താരം കൂട്ടത്തിൽ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*