മാലിദ്വീപിൽ അവധിക്കാലം ആഘോഷമാക്കി തെന്നിന്ത്യൻ സൂപ്പർ നായിക സമന്ത 😍💕

സമന്താ അക്കിനേനി ഒരുപാട് പ്രേക്ഷക പിന്തുണയുമായി മുന്നോട്ടു പോകുന്ന ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ്. അഭിനയിച്ച വേഷങ്ങളെല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നിലനിർത്താൻ മാത്രം അഭിനയ വൈഭവം കാഴ്ച വെക്കാൻ താരത്തിന്  തുടക്കം മുതൽ ഇന്നോളം സാധിച്ചിട്ടുണ്ട്.  അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ സമന്തക്കുള്ള സ്ഥാനം ഒരു സൗഹൃദം തുളുമ്പുന്ന ആരാധനയാണ്.

തെലുങ്കിലും തമിഴിലും ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അവാർഡുകളും ഉപഹാരങ്ങളും നേടി തന്നെയാണ് താരത്തിന്റെ   അഭിനയ വൈഭവത്തെ ലോകം ഉറ്റു നോക്കുന്നതും ആശംസിക്കുന്നതും. വലിയ താര മൂല്യമുള്ള നടി തന്നെയാണ് സമന്താ അക്കിനേനി. ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ തന്നെ മുൻനിര നടിമാരിൽ ഒരാളായിട്ടാണ് താരത്തെ എണ്ണപ്പെടാറുള്ളത്.

അഭിനയത്തിൽ മാത്രമല്ല താരത്തിനു കഴിവുള്ളത്. കൊമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കുന്നതിനൊപ്പം തന്നെ വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈമെന്റ്കൾക്ക് സമയം കണ്ടെത്തിയിരുന്ന താരമായിരുന്നു സമന്താ അക്കിനേനി. ഇപ്പോഴും അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ താരം തന്റെ തനിക്കുള്ള പ്രേക്ഷക പിന്തുണ നിലനിർത്തി മുന്നോട്ടു പോകുന്ന തിരക്കിലാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വർക്കൗട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൻ തരംഗമായി മുന്നേറിയിരുന്നു. ഇപ്പോൾ മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന ഫോട്ടോകളും മറ്റുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഫോട്ടോകൾ പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ തരംഗമാവാൻ മാത്രം പ്രേക്ഷക പിന്തുണ താരത്തിനുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഭർത്താവ് നാഗചൈതന്യക്കൊപ്പമാണ് മാലിദ്വീപിൽ താരം വെക്കേഷൻ ആഘോഷിക്കുന്നത്. 2017  ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷമാണ് സമന്താ അക്കിനേനി എന്ന നാമം സ്വീകരിച്ചത്. അന്ന് അത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യൻ പാരമ്പര്യത്തെയും സംസ്കാരത്തെയും താരം മാനിക്കുന്നുണ്ട് എന്നുള്ളതു കൊണ്ട് തന്നെ വലിയ ആശംസാ പ്രവാഹം അന്ന് താരത്തിന് ലഭിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*