“സിനിമയില്ലെങ്കിലെന്താ നമ്മക്ക് കിഴങ്ങ് കൃഷി ഉണ്ടല്ലോ” ആയിഷയായി മനം കവർന്ന ഇഷാ തൽവാർ

കിഴങ്ങ് കൃഷിസ്ഥലത്ത് ഇഷാതൽവാർ. ഫോട്ടോ പങ്കുവെച്ച് താരം..

തട്ടത്തിൻ മറയത്ത് എന്ന നിവിൻ പോളി സിനിമയിലൂടെ മലയാളി മനസ്സുകളിൽ കയറിപ്പറ്റിയ നടിയാണ് ഇഷാതൽവാർ. തട്ടമിട്ട സുന്ദരി ആയിട്ടാണ് തട്ടത്തിൻ മറയത്ത് സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടത്.

മുംബൈയിലാണ് താരത്തിന്റെ ജനനം. 2000 ൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി ഹാമാരെ ദിൽ ആപ് കെ പാസ് ഹേ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയ രംഗത്തേക്കുള്ള കടന്നുവരവ്. പക്ഷേ 12 വർഷത്തിനുശേഷമാണ് അടുത്ത സിനിമയിൽ അഭിനയിക്കുന്നത്.

താരത്തിന്റെ രണ്ടാമത്തെ സിനിമയാണ് തട്ടത്തിൻ മറയത്ത്. നായികയായി അഭിനയിക്കുന്ന ആദ്യ സിനിമയും കൂടിയാണ് തട്ടത്തിൻ മറയത്ത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

സിനിമയ്ക്ക് പുറമെ ഒരുപാട് ടിവി ഷോകളിലും വെബ്സീരീസുകളിലും താരം പ്രത്യേക്ഷപെട്ടിട്ടുണ്ട്. ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ തരംഗം ആയി മാറിയിരിക്കുന്ന മിർസാപൂർ എന്ന വെബ്സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇഷാ തൽവാറാണ്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ ഒട്ടും മടികാണിക്കാത്ത താരമാണ് ഇഷാ. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.

Aaloo khe khet mein എന്ന ക്യാപ്ഷനോടു കൂടി കിഴങ്ങ് കൃഷി സ്ഥലത്ത് ഇരിക്കുന്ന താരത്തിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്.

Isha

Be the first to comment

Leave a Reply

Your email address will not be published.


*