“സൗന്ദര്യ റാണി ഭൂമിയിലേക്ക് ഇറങ്ങി വന്നതോ”?? ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ

2005 പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിൽ തുടങ്ങി ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെച്ച് ഇപ്പോഴും സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഹണിറോസ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ താരം അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ഇന്നും ജനമനസ്സുകളിൽ മായാതെ കിടക്കുന്ന ഒരു വേഷം തന്നെയാണ്. മലയാളത്തിലെ പ്രമുഖ നടന്മാരുടെ കൂടെ എല്ലാം നായികയായി അഭിനയിക്കാനും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലാനും താരത്തിനു സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരമാണ് ഹണിറോസ്. തന്റെ ഫോട്ടോകളും പുതിയ വിശേഷങ്ങളുമായി താരം ഇടയ്ക്കിടെ പ്രേക്ഷകരെ സന്ദർശിക്കാറുണ്ട്. തനി നാടൻ പെൺകുട്ടിയുടെ വേഷങ്ങളും ഗ്ലാമർ വേഷങ്ങളും തനിക്ക് ചേരുമെന്ന് പല ഫോട്ടോഷൂട്ടുകളിലൂടെയും ആയി ഹണിറോസ് തെളിയിച്ചു.

സാരി ധരിച്ചിട്ടുള്ള പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ദാവണി അഴകിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ സാരിയിൽ താരം ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഫോട്ടോകൾ സാധാരണ പങ്കുവെക്കാറുള്ളത്. ഇതും അങ്ങനെ തന്നെ. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ഫോട്ടോ ഷൂട്ട് തരംഗമായിരിക്കുകയാണ്. വളരെ മികച്ച പ്രതികരണങ്ങൾ തന്നെയാണ് താരത്തിന്റെ ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകി ക്കൊണ്ടിരിക്കുന്നത്.

Honey Rose

Be the first to comment

Leave a Reply

Your email address will not be published.


*