ആദ്യമൊക്കെ മുട്ടിനു മുകൾഭാഗം കാണുന്ന വസ്ത്രം ധരിക്കാൻ നാണമായിരുന്നു. പക്ഷേ ഇപ്പോൾ അതില്ല : ലേഡി സൂപ്പർ സ്റ്റാർ നയൻതാര.

സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് എല്ലാവർക്കും നയൻതാര എന്ന ഉത്തരമേ കാണു. മലയാളത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച്, ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തന്റെതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത താരമാണ് നയൻതാര.

ബാംഗ്ലൂരിലാണ് താരത്തിന്റെ ജനനം. 2003 ൽ തന്റെ 19 ആം വയസ്സിൽ ജയറാം നായകനായ മനസിനക്കര എന്ന സിനിമയിലാണ് അഭിനയജീവിതം ആരംഭിക്കുന്നത്. 2005 ൽ അയ്യ എന്ന സിനിമയിലൂടെ തമിഴിലും, 2006 ൽ ലക്ഷ്മി എന്ന സിനിമയിലൂടെ തെലുങ്കിലും 2010 ൽ സൂപ്പർ എന്ന സിനിമയിലൂടെ കന്നടയിലും ആദ്യമായി അഭിനയിച്ചു.

പല വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. തമിഴിലെ പ്രധാനപ്പെട്ട നടന്മാരുടെ ഒപ്പമുള്ള താരത്തിന്റെ ഡേറ്റിംഗും പ്രണയവുമാണ് വിവാദങ്ങൾക്ക് പ്രധാന കാരണം. തമിഴ് സൂപ്പർസ്റ്റാർ സിലംബരാസനോടൊപ്പം താരത്തിന്റെ പേര് ആദ്യമായി കേട്ടിരുന്നു. പിന്നീട് പ്രഭുദേവയെ കല്യാണം കഴിച്ചു പിരിയുകയാണുണ്ടായത്. ഇപ്പോൾ നടനും സംവിധായകനുമായ വിഘ്നേശ് ശിവനോനോടൊപ്പമാണ് ജീവിക്കുന്നത്.

സ്ത്രീ കേന്ദ്രകഥാപാത്രമായിട്ടുള്ള ഒരുപാട് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഇത്തരത്തിലുള്ള ഒരുപാട് സിനിമകൾ താരം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും വൈകാതെ നയൻതാരയെ തേടിയെത്തി.

നാടൻ വേഷവും ഹോട്ട് & ബോൾഡ് വേഷവും ഒരുപോലെ ചേരുന്ന നടിയാണ് നയൻ താര. ഒരുപാട് ഐറ്റം സോങ്ങുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ പ്രസ്താവനയാണ് ചർച്ചചെയ്യപ്പെടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ആദ്യ സമയത്തൊക്കെ മുട്ടിനു മുകൾ ഭാഗം കാണുന്ന വസ്ത്രം ധരിച്ച് അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ പിന്നീട് കഥാപാത്രങ്ങളുടെ ആവശ്യത്തിനുവേണ്ടി അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല എന്ന് ഞാൻ മനസ്സിലാക്കി.

കഥാപാത്രം ആവശ്യപ്പെടുമ്പോൾ, മുട്ടിനു മുകൾ ഭാഗം കാണുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിൽ എന്താണ് തെറ്റ്? അതുകൊണ്ട് ആ ബുദ്ധിമുട്ട് ഞാൻ തന്നെ സ്വയം നീക്കി. പക്ഷേ മലയാളത്തിൽ ഇതുപോലെയുള്ള വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*