ഷിയാസിന്റെ വീട്ടിൽ ലക്ഷ്മി നക്ഷത്ര.. ഷിയാസിന്റെ വിവാഹം ഉടനെന്ന് ഉമ്മ…

ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് ഷിയാസ് കരീം. ബോഡി ബിൽഡർ മോഡലും കൂടിയായ ഷിയാസ് ബിഗ് ബോസിലൂടെ ഒരുപാട് നല്ല നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. ബിഗ് ബോസിലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങൾ താരത്തിന് ലഭിച്ചിരുന്നു.

ഷിയാസിനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് ഫ്ലവേഴ്സ് ടിവിയുടെ പ്രോഗ്രാം ആയ സ്റ്റാർ മാജിക്ലൂടെയാണ്. ബിഗ് ബോസിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് സ്റ്റാർ മാജിക്കിലൂടെ ഷിയാസ് പ്രത്യക്ഷപ്പെട്ടത്. സ്റ്റാർ മാജിക് എന്ന പരമ്പര താരത്തിനെ ആരാധകരുടെ എണ്ണത്തിലുള്ള വർദ്ധനവിന് വലിയതോതിൽ സഹായകമായിട്ടുണ്ട്.

സ്റ്റാർ മാജിക് ഷോയിലെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ അവതാരകയ്ക്ക് പുറമെ റേഡിയോ ജോക്കിയും പാട്ടുകാരിയും കൂടിയാണ് ലക്ഷ്മി. 2007 ൽ റെഡ് എഫ് എം ൽ റേഡിയോ ജോക്കിയായാണ് താരത്തിന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് പല ടെലിവിഷൻ ഷോകളിലും അവതാരികയായി താരം എത്തിയിട്ടുണ്ട്.

ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് താരം ഷിയാസിന്റെ ഇതുവരെ പുറത്തറിയാത്ത രഹസ്യങ്ങളെല്ലാം വെളിപ്പെടുകയാണ് ഇപ്പോൾ. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. സ്റ്റാർ മാജിക്കിലെ സൗഹൃദത്തിന് കരുത്തു പകരുന്നതും ഈട് നൽകുന്നതുമായ ഒരു കണ്ടുമുട്ടലായാണ് വീഡിയോ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്.

വീട്ടിൽ കയറി ഉടനെ ലക്ഷ്മി ഷിയാസിനെ ഉമ്മയോട് ചോദിക്കുന്നത് ബിഗ് ബോസ് ആണോ സ്റ്റാർ മാജിക് ആണോ കൂടുതലിഷ്ടം എന്നാണ്. ഉത്തരം സ്റ്റാർ മാജിക് തന്നെയായിരുന്നു. വളരെ രസകരമായ സംസാരങ്ങളിലൂടെയും സമയങ്ങളിൽ കൂടെയും ആണ് വീഡിയോ കടന്നുപോകുന്നത്. ബിഗ് ബോസിനെ കുറിച്ച് ഷിയാസിന്റെ ഉമ്മ പറഞ്ഞ കൂട്ടത്തിൽ വീട്ടിൽ ഒരു പണിയും ചെയ്യാത്ത ഷിയാസ് പാത്രം കഴുകുന്നതും മറ്റും കണ്ടപ്പോൾ ഉള്ള് തകർന്നുപോയി എന്നാണ്.

പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന ഒരു ചോദ്യം ലക്ഷ്മി നക്ഷത്ര ഷിയാസിന്റെ വീട്ടുകാരോട് ചോദിക്കുകയുണ്ടായി. സിംഗിൾ ആണോ റെഡി ടു മിംഗിൾ ആണോ എന്നായിരുന്നു ചോദ്യം. ഇപ്പോൾ സിംഗിൾ ആണ് നല്ലൊരു പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ആണ് എന്നാണ് ഷിയാസും ഉമ്മയും ഒരുമിച്ച് പറഞ്ഞത്. ഞങ്ങൾ പാവപ്പെട്ടവർ ആയതുകൊണ്ട് പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയാണ് ആവശ്യമെന്നും ഉമ്മ പറയുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ പരക്കെ അറിയപ്പെടുന്നത് ഷിയാസ് രഹസ്യമായി വിവാഹം ചെയ്തിട്ടുണ്ട് എന്നാണ്. അതിനെക്കുറിച്ച് എനിക്ക് അറിയില്ല എന്ന് തിരുത്തി പറയാൻ ഷിയാസ് നക്ഷത്രയുടെ യൂട്യൂബ് ചാനൽ ഉപയോഗിച്ചു എന്ന് വേണം പറയാൻ. എന്തായാലും കല്യാണം രണ്ടു വർഷത്തിനു ശേഷം മാത്രമേ ഉണ്ടാകൂ എന്നും കുഞ്ഞാലിമരക്കാർ ഒന്ന് പുറത്തിറങ്ങട്ടെ എന്നും പറഞ്ഞത് ഷിയാസിന്റെ ഉമ്മയാണ്.

മോഡലിംഗ് രംഗത്ത് താരം നേരത്തെ തന്നെ സജീവമായിരുന്നു എങ്കിലും ബിഗ് ബോസിലെ ആദ്യ സീസണിൽ വരുന്ന സമയത്തൊന്നും പ്രേക്ഷകർക്ക് ഷിയാസിനെ അത്ര പരിചിതമായിരുന്നില്ല. എന്നാൽ ഇന്ന് ഷിയാസ് തിരക്കുള്ള ഒരു താരമാണ്. ചെറുപ്പം മുതൽ തന്നെ അഭിനയിക്കണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു എന്നും ഇപ്പോഴാണ് അത് സാക്ഷാത്കരിക്കപ്പെടുന്നത് എന്നും ഷിയാസ് പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*