വിമർശിക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോഡി.. അത് പോലെയാണ് ഞാനും മക്കളും.. തളരില്ല..

നരേന്ദ്രമോഡിയോടും ബിജെപി രാഷ്ട്രീയ പാർട്ടിയോടും തന്റെയും തന്റെ കുടുംബത്തിന്റെയും അനുഭാവം തുറന്നു പറഞ്ഞ കാരണത്താൽ ഒരുപാട് വിമർശകരെയും ഒപ്പം ആരാധകരെയും ഒറ്റയടിക്ക് നേടിയെടുത്ത ചലച്ചിത്ര താരമാണ് കൃഷ്ണ കുമാർ. സമൂഹത്തിൽ അലയടിക്കുന്ന എല്ലാ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കടുത്ത മറുപടി നൽകുകയാണ് താരമിപ്പോൾ.

കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലാണ് കൃഷ്ണകുമാർ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾക്ക് കൃത്യമായ ഭാഷയിൽ മറുപടി നൽകിയത്. നരേന്ദ്രമോഡിയോടും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയോടുമുള്ള അനുഭാവം ഒരു വിമർശനങ്ങളെയും പരിഹാസങ്ങളും ഓർക്കാതെ തുറന്നു പറഞ്ഞതു പോലെ തന്നെയാണ് താരം മറുപടിയും നൽകിയിരിക്കുന്നത്.

വിമർശിക്കുന്നവർ ഉദ്ദേശിക്കുന്നതിന്റെ നേർ വിപരീതമായ ഫലമാണ് തന്നിലും തന്റെ കുടുംബത്തിലും പ്രകടമാവുക എന്നാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളുടെയും സംക്ഷിപ്ത രൂപം. തന്നെയും തന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നവർ വിചാരിക്കുന്നത് ഞങ്ങൾ പരാജയപ്പെട്ടു പോകും എന്നാണ് താരം പറയുന്നത്.

വിമർശനങ്ങൾ കൊണ്ട് മാത്രം ഞങ്ങൾ പരാജയപ്പെടില്ല എന്നും അധിക്ഷേപിച്ചു താഴ്ത്തിക്കെട്ടാൻ ആണ് ശ്രമിക്കുന്നതെങ്കിൽ അതിനനുസരിച്ച് ഞങ്ങൾ ഉയരങ്ങൾ കീഴടക്കാൻ ആണ് സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കി. അധിക്ഷേപങ്ങൾക്ക് അനുസരിച്ച് ഞങ്ങൾ വളരും എന്ന ഒരു ആത്മവിശ്വാസത്തിന്റെ വാക്കാണ് അദ്ദേഹം പറയുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ എതിർത്ത വ്യക്തിയാണ് നരേന്ദ്ര മോഡി. എതിർക്കുന്നതിനു അനുസരിച്ച് വളരുന്ന അത്ഭുത പ്രതിഭാസം ആണ് അദ്ദേഹം എന്നും കൃഷ്ണകുമാർ ഇക്കാര്യത്തോട് ചേർത്ത് പറഞ്ഞു. ഇതുപോലെ തന്നെയാണ് താനും മക്കളും എന്നാണ് അദ്ദേഹം പറഞ്ഞു വരുന്നതിന്റെ ചുരുക്കം.

“In every disadvantage there is an advantage” എല്ലാ പോരായ്മകളിലും ഒരു നേട്ടമുണ്ട് എന്നാണ് വലിയ വലിയ വിമർശനങ്ങൾ നേരിടുമ്പോൾ താൻ മക്കളോട് പറയാറുള്ളത്. വിമർശനങ്ങളെ ആ രൂപത്തിൽ കണ്ടാൽ മതി എന്നും വിമർശനങ്ങൾക്ക് അനുസരിച്ച് നമ്മൾ വളരുമെന്നും ആണ് ഞാൻ മക്കളോട് പറഞ്ഞിട്ടുള്ളത് എന്നാണ് കൃഷ്ണ കുമാർ അഭിമുഖത്തിൽ പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*