അന്ന് മമ്മൂക്കയുടെ സൂപ്പർഹിറ്റ് സിനിമയിലെ നായിക.. രമ്യയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ..

കോട്ടയം ഭാഗങ്ങളിൽ ഗായത്രി കേറ്ററിംഗ് സർവീസിന് പരിചയമില്ലാത്തവർ വളരെ കുറവായിരിക്കും. വിഷ്ണു നമ്പൂതിരിയും ഭാര്യ രമ്യയും കൂടെയാണ് ഗായത്രി കേറ്ററിംഗ് സർവീസ് നടത്തുന്നത്. വർഷങ്ങളോളം ഉള്ള സേവന പാരമ്പര്യം ആണ് ഗായത്രി കേറ്ററിംഗ് സർവീസിന്. പാർസൽ സംവിധാനവും വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഹോം ഡെലിവറി സംവിധാനവും ഒന്നിനും ഒരു കുറവുമില്ല.

കോട്ടയം സ്വദേശിയായ വിഷ്ണുനമ്പൂതിരി ഒരു പാചക വിദഗ്ധൻ ആയിരുന്നു. 2004 ൽ വിവാഹം കഴിഞ്ഞ് സമയം മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഭാര്യ രമ്യയും വിഷ്ണു നമ്പൂതിരിയുടെ റൂട്ടിലേക്ക് എത്തി എന്ന് തന്നെ വേണം പറയാൻ. വിവാഹം കഴിഞ്ഞ സമയത്ത് രമ്യയ്ക്ക് അടുക്കള ഭാഗമായി വശം ഉള്ളത് ചായയും നൂഡിൽസും ഉണ്ടാക്കാൻ മാത്രമായിരുന്നു എന്ന് നിറപുഞ്ചിരിയോടെ ഭർത്താവ് പറയുന്നു.

പെട്ടെന്നുതന്നെ റിസൾട്ട് കിട്ടുന്ന ഒരു ബിസിനസ് ആണ് പാചകം അതുകൊണ്ടുതന്നെ ഇപ്പോൾ രമ്യ തന്റെ കൂടെ എല്ലാ കാര്യങ്ങൾക്കും വലങ്കയ്യായി ഉണ്ട് എന്നാണ് ആത്മാഭിമാനത്തോടെ ഭർത്താവ് പറയുന്നത്. ഭക്ഷണം വീടുകളിലെത്തിച്ച് നമ്മുടെ വീട്ടിലെത്തുമ്പോഴേക്കും നമുക്ക് പ്രതികരണം അറിയാം എന്നും ഇന്ന് നല്ല ഭക്ഷണം നല്‍കിയാലേ നാളെ നമുക്ക് വിളി വരൂ എന്നുമാണ് രമ്യയുടെ വാക്കുകൾ.

പാചകത്തിന് എല്ലാ മേഖലയിലും ഇപ്പോൾ രമ്യ ഭർത്താവിന്റെ കൂടെയുണ്ട്. ഇല്ല വളരെ അധികം മുൻ പ്ലാനിങ് കൂടെ സാധനങ്ങൾ വാങ്ങുന്നത് മുതൽ ഇല വെട്ടി സദ്യ വിളമ്പി പാത്രങ്ങളിലാക്കി വീടുകളിൽ എത്തിക്കുന്നത് വരെയും വേണ്ടിവന്നാൽ ഡ്രൈവിംഗ് സീറ്റിലും ഇന്ന് രമ്യ ഉണ്ട്.
ഒരു സമയത്ത് ദിവസവും 200 തേങ്ങ വരെ പൊതിച്ച സമയമുണ്ടായിരുന്നു എന്ന രമ്യ അഭിമാനത്തോടെ തന്നെയാണ് പറയുന്നത്.

ഇങ്ങനെ ഒരു കരിപുരണ്ട ജീവിതം നയിക്കുന്ന രമ്യ യോട് പലരും ഒപ്പം നിന്ന് സെൽഫി എടുക്കാൻ പറയാറുണ്ട്. അല്ലെങ്കിൽ ഒരു ഫോട്ടോയ്ക്ക് വേണ്ടി ചോദിക്കാറുണ്ട്. ഇവിടെയെല്ലാം രമ്യയുടെ മറുപടി സുന്ദരിമാരായ നടിമാർ വേറെ ഉണ്ടല്ലോ പിന്നെ എന്തിന് എന്നെ എന്റെ കൂടെ ഫോട്ടോ എടുക്കണം എന്നാണ്. അവിടെയാണ് നമുക്ക് നഷ്ടപ്പെട്ട പഴയ ആതിരയെ കുറിച്ച് പറയേണ്ടി വരുന്നത്.

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടി ആയിരുന്നു ആതിര എന്ന രമ്യ എന്ന് നമ്മൾ അപ്പോഴാണ് തിരിച്ചറിയുന്നത്. മമ്മൂട്ടി നായകനായ ദാദാസാഹിബ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ആതിര എന്ന താരത്തെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെയാണ് കാലമേറെ ആയിട്ടും രമ്യയെ കരിപുരണ്ട തരത്തിൽ കണ്ടിട്ടും ഒരു സെൽഫി എടുക്കാൻ ആരാധകർ വെമ്പുന്നത്.

മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന ചിത്രം കഴിഞ്ഞാൽ അതീവ  ശ്രദ്ധ ലഭിച്ച അഞ്ചോളം കഥാപാത്രങ്ങൾ വീണ്ടും ആതിരക്ക്  ലഭിക്കുകയുണ്ടായി. കരിമാടിക്കുട്ടന്‍, ഭര്‍ത്താവുദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം, എന്നീ സിനിമകളിലെ കഥാപാത്രവും ദാദാസാഹിബ് നായികാവേഷത്തിൽ പോലെ തന്നെ പ്രേക്ഷകപ്രീതി നേടിയവയയിരുന്നു.

ഇന്ന് ആതിരയോട് ആരെങ്കിലും നായികയായ അഞ്ച് സിനിമകളോ 500 പേരുടെ സദ്യയോ ഏതാണ് മധുരം എന്ന് ചോദിച്ചാല്‍  500 പേരുടെ   സദ്യയാണ് എന്നും ഇന്ന് ഞാനും ചേട്ടനും മതി 500 പേരുടെ സദ്യ ഉണ്ടാക്കാന്‍ എന്നും വളരെ ആത്മാഭിമാനത്തോടെ ആതിര പറയുന്നു. അത്രത്തോളം ആദരവ് ഈ പ്രൊഫഷണൽ രമ്യ നൽകുന്നുണ്ട് എന്ന് തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

അതിനെല്ലാം പുറമെ രമ്യ ഈ രണ്ട് സിനിമയും പാചകവും തമ്മിലുള്ള വ്യത്യാസം പറയുന്നത് കേട്ടാൽ നമ്മളും ചിന്തിച്ചു പോകും. സിനിമയിൽ റീടേക്ക് കൾ ഇഷ്ടംപോലെ ഉണ്ടാകും പക്ഷേ പാചകത്തിൽ അതില്ല അതുകൊണ്ട് തന്നെയാണ് എത്ര കൈവശമുള്ള പായസം  ഓരോ പ്രാവശ്യം ഉണ്ടാകുമ്പോഴും കൈ വിറക്കുന്നത് എന്നാണ് താരത്തിന് വാക്കുകൾ.

രാമമംഗലം ഇളമണ്ണ് മനയാണ് താരത്തിന്റെ കുടുംബം. രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത് വൈഷ്ണവിയും ഭദ്രതയും. ഇവർക്ക് രണ്ടു പേർക്കും സിനിമയിലഭിനയിച്ച അമ്മയെ അറിയില്ല അമ്മ അഭിനയിച്ച സിനിമകൾ ടിവി ലോ മറ്റോ കണ്ടാൽ ഇവർക്ക് അത്ഭുതമോ സന്തോഷമോ പ്രത്യേകമായി ഒന്നും തോന്നാറില്ല എന്നും പറയുന്നു.

എന്തായാലും ഒന്നും അറിയാത്ത കാലത്ത് സിനിമയിലേക്ക് എത്തിപ്പെട്ടു അവിടെ ലഭിച്ചത് കണ്ണീര് മാത്രമായിരുന്നുവെന്നും സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഇപ്പോൾ എന്നും ഇനി ഒരിക്കലും സിനിമയിലേക്ക് മടങ്ങി പോകില്ല എന്നും ഉറച്ചു പറയുകയാണ് താരമിപ്പോൾ.

Be the first to comment

Leave a Reply

Your email address will not be published.


*