പാന്റ് മുറിച്ച് കയ്യിൽ പിടിച്ചോണ്ട് നടക്കുവാല്ലേ 😂 തമന്നയുടെ പുതിയ ഫോട്ടോസിനു ആരാധകരുടെ കമെന്റ്..

മലയാള സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ലങ്കിലും, മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തമന്ന. തെലുങ്ക് തമിഴ് സിനിമകളിൽ സജീവമാണ് താരം. മലയാളികളുടെ സിനിമാ ആസ്വാദനം മലയാളത്തിൽ ഒതുങ്ങാതെ മറ്റു ഭാഷകളിലുള്ള സിനിമകളും കാണുന്നതുകൊണ്ട് ഇതര ഭാഷയിലുള്ള നടിമാരെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.

ബാഹുബലി പോലോത്ത ബ്രഹ്മാണ്ഡ സിനിമകളിൽ  വേഷമണിഞ്ഞ നടിയാണ് തമന്ന. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും താരത്തിന് ഒരുപാട് ആരാധകറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 മില്യണിനടുത്ത് ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായി ആരാധകരോട് സംവദിക്കാറുള്ള നടിയാണ് തമന്ന. തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. ഏത് ഡ്രസ്സ് ഇട്ടാലും അതീവ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്.

സാരിയുടുത്ത ശാലീന സുന്ദരിയായും, ഹോട്ട് & ബോൾഡ് ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഈയടുത്ത് താരത്തിന്റെ വൈറലായ ഫോട്ടോയാണ് ചർച്ചയായിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് സ്റ്റൈലിഷ് ലുക്കിൽ പുറത്തുവരുന്ന താരത്തിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്.

മാസ്ക് ധരിച്ച് അതീവ ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പച്ച കളർ ടീഷർട്ടും, ജീൻസ് ഷോർട്സുമാണ് തമന്ന ധരിച്ചിരിക്കുന്നത്. ജീൻസ് മെറ്റീരിയൽസ് കൊണ്ടുള്ള വേറൊരു വസ്ത്രം കയ്യിൽ തൂക്കി പിടിച്ചുമാണ് താരത്തിന്റെ മാസ് എൻട്രി.

ഈ ഫോട്ടോയ്ക്ക് ആരാധകരുടെ ചോദ്യം ആണ് കൂടുതൽ വൈറലായത്. പാന്റ് ആണോ മുറിച്ചു കയ്യിൽ പിടിച്ചിരിക്കുന്നത് എന്നായിരുന്നു ആരാധകരുടെ കമന്റ്.

2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ചാന്ദ് സെ റോഷൻ ഷെഹ്‌റ എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അഭിനയം ആരംഭിക്കുന്നത്. ശ്രീ ആണ് താരത്തിന് ആദ്യ തെലുങ്ക് സിനിമ. കേഡി എന്ന സിനിമയിൽ പ്രിയങ്ക എന്ന കഥാപാത്രത്തിലൂടെയാണ് താരത്തിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം.

കേന്ദ്ര ഗവൺമെന്റിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് തമന്ന ഭാട്ടിയ.

Be the first to comment

Leave a Reply

Your email address will not be published.


*