നിങ്ങളുടെ ശരീരത്തെ ആരെങ്കിലും കളിയാക്കിയാൽ അവർക്ക് നടുവിരൽ കാണിച്ച് തിരിഞ്ഞു നടക്കുക : കനിഹ

മലയാളത്തിന് പുറമെ തമിഴ് കന്നട തെലുങ്ക് സിനിമയിലും തന്റെ അഭിനയ മികവുകൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത നടിയാണ് കനിഹ. തന്റെ വ്യക്തമായ നിലപാടുകൾ തുറന്നുപറയുന്ന നടിയാണ് കനിഹ. സോഷ്യൽ മീഡിയയിലൂടെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരാധകരുമായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.

ഈയടുത്തു താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയുടെ ക്യാപ്ഷൻ ആണ് വൈറലായിരിക്കുന്നത്. ഒക്ടോബർ മുപ്പതാം തീയതി തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷൻ ആയിരുന്നു ഇത്..

ക്യാപ്ഷൻ ഇങ്ങനെ : Like many of you I was also going through few of my old pics and saying how thin I looked, how flat my tummy was,how nice my hair looked bla bla bla.. And suddenly I realized why I was doing that,does that mean I’m unhappy the way I look now?? No way..infact I love myself more than I have ever done..I believe those scars,the marks,the flaws all have a beautiful story to tell.. If everything looked perfect where’s the story? Right?! Learning to accept and love our bodies is so so important.. Please stop comparing yourself to others, We all have different stories.. Please stop feeling lesser.. Please start loving that body of yours.. If anyone body shames you,show that middle finger and walk away!

നിങ്ങളിൽ പലരെ പോലെ തന്നെ, ഞാനും എന്റെ പഴയ ഫോട്ടോകൾ നോക്കി, ഞാൻ എത്ര മെലിഞ്ഞിരുന്നു, എന്റെ വയർ എത്ര ഫ്ലാറ്റ് ആയിരുന്നു, എന്റെ മുടി എത്ര സൗന്ദര്യമായിരുന്നു തുടങ്ങിയ കാര്യങ്ങൾ പറയുമായിരുന്നു… അപ്പൊൾ തന്നെ ഞാൻ ആലോചിച്ചു, എന്നാ പിന്നെ എന്റെ ഇപ്പോഴത്തെ ഈ കോലത്തിൽ ഞാൻ സന്തോഷവാനല്ലേ? ഒരിക്കലുമല്ല എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ സന്തോഷവാനാണ്. പിന്നെന്തിനു ഞാൻ പഴയ ഫോട്ടോ നോക്കി വിലപിക്കുന്നു…. നമ്മുടെ സ്വന്തം ശരീരത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും നാം പഠിക്കണം. നമ്മുടെ ശരീരത്തെ കുറിച്ചുള്ള താഴ്ന്ന മനോഭാവം ഒരിക്കലും ഉണ്ടാകരുത്.. സ്വന്തം ശരീരത്തെ മറ്റൊരാളുടെ ശരീരവുമായി താരതമ്യം ചെയ്യുന്നത് നിർത്തുക.. ആരെങ്കിലും ബോഡി ഷെയിം നടത്തുകയാണെങ്കിൽ, നടുവിരൽ കാണിച്ചു തിരിഞ്ഞു നടക്കുക…
എന്നാണ് താരം എഴുതിയിട്ടുള്ളത്

2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് കനിഹ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക് കന്നട സിനിമകളിൽ അഭിനയിക്കുകയുണ്ടായി. ‘എന്നിട്ടും’ എന്ന പടത്തിലൂടെയാണ് താരത്തിന്റെ മലയാളത്തിലേക്കുള്ള കടന്നുവരവ്. പിന്നീട് മലയാളത്തിലാണ് കൂടുതൽ സിനിമകളിൽ അഭിനയിച്ചത്.

Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*