അദ്ദേഹത്തെ കാണണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു ‘; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി നടി മീര മിഥുൻ.

അദ്ദേഹത്തിന് എന്തോ ദിവ്യശക്തിയുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണം. നിത്യാനന്ദ സ്വാമിയുടെ ആശ്രമം സന്ദർശിക്കാനൊരുങ്ങി നടി മീര മിഥുൻ.

വിവാദങ്ങളിലൂടെ പ്രശസ്തരായ ഒരുപാട് ആൾദൈവങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഭക്തിയ വിറ്റ് കാശാക്കുന്ന ഇവർ ജനങ്ങൾക്കുമുമ്പിൽ ഒരു മുഖവും, മറുവശത്ത് സ്വാർത്ഥതയുടെ മറ്റൊരു മുഖവും ആയിട്ടാണ് ജീവിക്കുന്നത്.

ഇന്ത്യയിലെ ആൾദൈവങ്ങളിൽ ഏറ്റവും വിവാദ മനുഷ്യനാണ് തമിഴ്നാട്ടിലെ നിത്യാനന്ദ സ്വാമി. ഒരുപാട് വിവാദങ്ങളിൽ സ്വാമിയുടെ പേര് പുറത്തു വന്നിട്ടുണ്ട്. തന്റെ ആശ്രമത്തിൽ സിനിമാ നടി രഞ്ജിത ഉൾപ്പെടെ രണ്ടു സ്ത്രീകളോടൊപ്പമുള്ള വിവാദ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.

വിവാദങ്ങൾ തന്റെ പിന്നാലെ ഉണ്ടെങ്കിലും നിത്യാനന്ദ സ്വാമി സമ്പന്ന ജീവിതമാണ് നയിക്കുന്നത്. ഒരുപാട് ആരാധകർ ഇപ്പോഴും സ്വാമിയുടെ പിന്നാലെയുണ്ട്. സ്വയം പ്രഖ്യാപിത ദൈവം ആയിട്ടാണ് സ്വാമിയുടെ ഓരോ പ്രഭാഷണങ്ങളും പുറത്ത് വരാറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തമിഴ് നടി മീരാ മിഥുന്റെ നിത്യാനന്ദ സ്വാമി യോടുള്ള ആരാധനയാണ്. താരത്തിന്റെ വാക്കുകളിങ്ങനെ, ” എത്രയൊക്കെ വിവാദങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന് എന്തോ ഒരു പ്രത്യേക ശക്തിയുണ്ട്, അദ്ദേഹത്തിന്റെ ആശ്രമം കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു” എന്നായിരുന്നു.

നിത്യാനന്ദ സ്വാമിയെ പോലെ തന്നെ ഒരുപാട് വിവാദങ്ങളിൽ പേരുകേട്ട വ്യക്തിയാണ് നടി മീര മിഥുൻ. ആക്ട്രസ് മോഡൽ എന്നതിലുപരി വിവാദങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ മീര പരിചിതയാണ്. താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ കൂടുതൽ വിവാദത്തിലേക്കാണ് നയിച്ചിരിക്കുന്നത്.

ഇക്വഡോറിലെ ഒരു ദ്വീപ് വാങ്ങി, അതിന് കൈലാസം എന്ന് പേര് നൽകി സ്വയം പ്രഖ്യാപിത രാജ്യമാക്കി മാറ്റിയിരിക്കുന്നു എന്ന് ഈയടുത്ത് തന്റെ വെബ്സൈറ്റിലൂടെ നിത്യാനന്ദ സ്വാമി പ്രഖ്യാപിച്ചിരുന്നു. ലോകത്തെവിടെയുമുള്ള യഥാർത്ഥ ഹിന്ദുക്കൾക്ക് കൈലാസത്തിലേക്ക് വരാമെന്ന പ്രഖ്യാപനവും നിത്യാനന്ദ സ്വാമി വീഡിയോയിൽ നടത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*