എനിക്ക് മെലിയണം എന്ന് ആഗ്രഹമുണ്ട്… പക്ഷേ..? മലയാളികളുടെ ഭാഗ്യ നടി അനുസിത്താരയുടെ പുതിയ വിശേഷങ്ങൾ.

2013 മുതൽ സിനിമ രംഗത്ത് സജീവമാണ് അനുസിത്താര. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റായാണ് സിനിമയിൽ അരങ്ങേറുന്നത്.  ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും ബാലതാരമായിട്ടാണ് അനുസിതാര വേഷമിട്ടത്.

ഇതുവരെ മലയാളം തമിഴ് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമയാണ് മണിയറയിലെ അശോകൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഈയടുത്ത് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയുണ്ടായി. തന്റെ വിശേഷങ്ങൾ യുട്യൂബിലൂടെയും സോഷ്യൽമീഡിയയിലെ മറ്റു പ്ലാറ്റ്ഫോമിലൂടെയും ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്.

ഈയടുത്ത് അനുസിത്താരയും മിയ ജോർജും ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. തങ്ങളുടെ വിശേഷങ്ങൾ ഇരുവരും അഭിമുഖത്തിൽ പങ്കുവെച്ചു. അവതാരികയുടെ ചോദ്യത്തിന് നിഷ്കളങ്കമായാണ് ഇരുവരും മറുപടി നൽകിയത്.

പരസ്പരം മാറി അഭിനയിക്കാൻ താല്പര്യമുള്ള വേഷങ്ങൾ ഏതായിരിക്കുമെന്ന് ഇരുവരോടും ചോദിച്ചപ്പോൾ, അനുസിത്താര മിയയുടെ വിശുദ്ധനിലെ വേഷവും, മിയ അനുസിത്താരയുടെ രാമന്റെ ഏദൻതോട്ടം എന്ന സിനിമയിലെ വേഷമാണ് കൂടുതൽ ആഗ്രഹം എന്ന് പറയുകയുണ്ടായി.

തടി കുറക്കാൻ ആഗ്രഹമില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന്, തീർച്ചയായും ഉണ്ട് എന്നായിരുന്നു അനുസിതാരയുടെ മറുപടി. തടി കുറച്ചാൽ ഭംഗി ഉണ്ടാവില്ല എന്ന് അവതാരിക പറയുകയുണ്ടായി. ഡയറക്ടർമാർ ആവശ്യപ്പെടുകയാണെങ്കിൽ തടി കുറക്കാൻ തയ്യാറാണെന്ന് അനുസിതാര വ്യക്തമാക്കി.

സിനിമയ്ക്ക് പുറമേ മോഹിനിയാട്ടത്തിലും താരമാണ് അനുസിത്താര. വയനാട്ടിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ വരെ താരം മത്സരിച്ചിട്ടുണ്ട്.

ഉപ്പ അബ്ദുസലാം ഒരു നാടക നടനും കൂടിയാണ്. അതുകൊണ്ട് അച്ഛന്റെ അഭിനയം എനിക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ടെന്നും താരം മുമ്പൊരിക്കൽ അഭിമുഖത്തിൽ പറയുകയുണ്ടായിയിരുന്നു.

Anu

Be the first to comment

Leave a Reply

Your email address will not be published.


*