ക്യൂട്നെസ്സ് ഓവർലോഡഡ്. നടി നിമ ചന്ദ്രന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ. ഫോട്ടോകൾ കാണാം.

പൂമ്പാറ്റകളുടെ താഴ് വര എന്ന സിനിമയിലൂടെ ആദ്യമായി അഭിനയിച്ചതെങ്കിലും, തന്റെ ടിക് ടോക് വീഡിയോയിലൂടെയും, ഷോർട് ഫിലിമുകളുടെയും ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് നിമ ചന്ദ്രൻ.

മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന സൂപ്പർഹിറ്റ് പരമ്പരയിലും നിമ ചന്ദ്രൻ വേഷമിട്ടിട്ടുണ്ട്. മാർജാരൻ എന്ന ഷോർട്ട് ഫിലിമിലൂടെ താരം ശ്രദ്ധേയമായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്കൾ ആരാധകർക്ക് വേണ്ടി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്. തന്റെ വ്യത്യസ്തമായ ഡബ്സ്മാഷ്ലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയുടെ ക്യാപ്ഷനുകൾ ആണ് ശ്രദ്ധേയമാകുന്നത്.
ചില ക്യാപ്ഷനുകൾ ഇങ്ങനെയാണ്

” വലിയ സങ്കടങ്ങളെ താങ്ങിനിർത്താൻ ചെറിയ സന്തോഷങ്ങൾ തേടിയുള്ള യാത്രയിലാണ് ഞാൻ”

” പുഞ്ചിരിയിൽ നിഷ്കളങ്കതയാണ്, സംശയിക്കേണ്ടതില്ല. പുഞ്ചിരിക്കുന്നത് ഒരു കുഞ്ഞാണെങ്കിൽ മാത്രം.”

” ലോകത്തിലെ ഏറ്റവും വലിയ ഭീകര പ്രവർത്തനം, ഒറ്റയ്ക്ക് ജീവിക്കാൻ ശീലിച്ചവരെ ആ ശീലത്തിൽ നിന്നും മോചിപ്പിച്ച ശേഷം ഒറ്റക്കാക്കി പോവുക എന്നതാണ്”

” ആഗ്രഹങ്ങൾ ഒരു വഴിക്ക് യാഥാർഥ്യങ്ങൾ മറ്റൊരു വഴിക്ക്. ഞാനോ പെരുവഴിയിലും. “

തുടങ്ങിയ രസകരമായ ക്യാപ്ഷനുകൾ ആണ് താരം നൽകിയിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*