സിംഹക്കുഞ്ഞിന് പാല് കൊടുത്ത് പാമ്പിനെ കയ്യിൽ പിടിച്ച് അങ്ങനെ.. ലക്ഷ്മി റായ് യുടെ ലേറ്റസ്റ്റ് ഫോട്ടോകൾ കാണാം…

പാമ്പ്, സിംഹക്കുഞ്, ഇതൊക്കെയാണ് നടിയുടെ കയ്യിൽ… ലക്ഷ്മി റായ് യുടെ ലേറ്റസ്റ്റ് ഫോട്ടോകൾ  കാണാം…

തന്റെ വ്യത്യസ്ത ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ട് ആരാധകറെ ഞെട്ടിക്കുന്നത് ലക്ഷ്മി റായ് ക്ക് പുത്തരിയല്ല. ഗ്ലാമറസ് ഫോട്ടോഷൂട്ട്കൾ ആരാധകർക്ക് വേണ്ടി നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ മുൻപന്തിയിലാണ് നടി ലക്ഷ്മി റായ്.

താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. UAE യിലെ പ്രശസ്ത ബിസിനസ് ഫാമിലി ആയ ബെൽഹാസ കുടുംബത്തിലെ പ്രൈവറ്റ് സൂവിലെ മൃഗങ്ങളോടൊപ്പമുള്ള ഫോട്ടോകളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

നിമിഷനേരംകൊണ്ട് ഫോട്ടോകൾ വൈറൽ ആവുകയായിരുന്നു. ബെൽഹാസ് ഫാമിലിയോടൊപ്പമുള്ള ഔദ്യോഗിക ഫോട്ടോകളാണ് താരം പങ്ക് വെച്ചിട്ടുള്ളത്.

15 വർഷത്തോളമായി ലക്ഷ്മി റായ് സിനിമാ രംഗത്ത് സജീവമായി നിന്നിട്ട്. കർണാടകയിലെ ബെൽഗാമിൽ ലക്ഷ്മി റായ് ജനിച്ചതെങ്കിലും താരം ആദ്യമായി അഭിനയിക്കുന്നത് കർക കസാദാറ എന്ന തമിഴ് സിനിമയിലാണ്.

സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.

ഏകദേശം അമ്പതോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമക്ക് പുറമെ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. 2015ൽ ഫ്ലവേഴ്സ് ടിവി യിലെ സ്റ്റാർ ചലഞ്ച് റിയാലിറ്റി ഷോയുടെ മത്സരാർത്ഥിയും കൂടിയായിരുന്നു ലക്ഷ്മിറായ്.

Lakshmi Rai
Lakshmi Rai

Be the first to comment

Leave a Reply

Your email address will not be published.


*