പക്വതയില്ലാത്ത പ്രായത്തിലായിരുന്നു കല്യാണം. ഭർത്താവുമായുള്ള വേർപിരിയലിന്റെ കാരണം ഞാൻ തന്നെയാണ് : ബഡായി ബംഗ്ലാവ് ആര്യ.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ആര്യ,   വേർപിരിഞ്ഞ ഭർത്താവ് മകളുടെ പഠന ആവശ്യത്തിനുവേണ്ടി കൊറോണക്കാലത്ത് വീട്ടിൽ സ്പേസ്  ഉണ്ടാക്കിയതിനെ സന്തോഷത്തോടുകൂടി സോഷ്യൽ മീഡിയയിൽ വന്നു സന്തോഷം പങ്കുവെച്ചിരുന്നു.

ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ താരത്തിന്റെ കല്യാണത്തെ കുറിച്ചും, ഡിവോഴ്സിന് കുറിച്ചും വ്യക്തമാക്കുകയാണ്. തന്റെ പക്വതയില്ലാത്ത പ്രായത്തിലായിരുന്നു കല്യാണം എന്നും, ഇപ്പോൾ ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്നും, ആ ബന്ധത്തിൽ റോയ എന്ന ഒരു കുട്ടി ഉണ്ടെന്നും ആര്യ വീഡിയോയിൽ പറയുന്നുണ്ട്.

ഞങ്ങൾ വേർപിരിഞ്ഞെങ്കിലും അടുത്ത സുഹൃത്തുക്കളാണെന്ന് താരം വ്യക്തമാക്കി. രണ്ടാളും മാറി താമസിക്കുന്നതെങ്കിലും മകളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ഇരുവരും ഒരുമിച്ചണെന്നും ആര്യ വീഡിയോയിൽ പറയുന്നുണ്ട്.

മകൾ റോയ ഇരുവരോടൊപ്പം മാറി മാറി ആണ് താമസിക്കുന്നത്. അമ്മയുടെ സ്നേഹവും അച്ഛന്റെ ലാളനയും  ഇതുവരെ റോയാക്ക്  നഷ്ടപ്പെട്ടിട്ടില്ല. ഇരുവരും പരസ്പരം മനസ്സിലാക്കി കുട്ടിയുടെ ആവശ്യത്തിനനുസരിച്ച് ജീവിക്കുകയാണ്.

പക്വതയില്ലാത്ത സമയത്ത് എടുത്തുചാട്ടം ആയിരുന്നു കല്യാണമെന്ന് ആര്യ വീഡിയോയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. എന്തായാലും വേർപിരിഞ്ഞിട്ടും നല്ല സുഹൃത്തുക്കളായി ഇപ്പോഴും മകളുടെ കൂടെ നിൽക്കുകയാണ് അച്ഛനും അമ്മയും.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ ആര്യ എന്ന എന്റർടൈനറെ മലയാളികൾക്ക് മനസ്സിലായാതെങ്കിൽ, ആര്യ എന്ന വ്യക്തിത്വത്തെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് മലയാളം ബിഗ് ബോസ് സീസൺ ടൂ വിലൂടെയാണ്.

2010 ൽ ഫീഡിൽ എന്ന സിനിമയിലൂടെയാണ് ആര്യ അഭിനയം ആരംഭിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഉരിയടി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*