എന്റെ ജീവിതം മാറിമറിഞ്ഞ ദിവസം… ആ ദിവസത്തെ ഓർമ്മകൾ പങ്ക് വെച്ച് നടി തൃഷ..

The day my life changed… എന്റെ ജീവിതം മാറിമറിഞ്ഞ ദിവസം… ആ ദിവസത്തെ ഓർമ്മകൾ പങ്ക് വെച്ച് നടി തൃഷ..

സോഷ്യൽ മീഡിയയിൽ ഈ അടുത്ത് തൃഷ പങ്ക് വെച്ച ചിത്രം വൈറൽ ആയിരിക്കുകയാണ്. എന്റെ ജീവിതം മാറി മറിഞ്ഞ ദിവസം എന്ന തലക്കെട്ടോട് കൂടിയാണ് തൃഷ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

1998-99 കാലഘട്ടത്തിൽ ബ്യൂട്ടി കോണ്ടെസ്റ്റിൽ സജീവമായ താരമായിരുന്നു തൃഷ. ബ്യൂട്ടി റാംപിലെ നടത്തം അവസാനം ചെന്നെത്തിയത് സിനിമ ലോകത്തിലേക്കുള്ള കവാടത്തിൽ ആണ്. പിന്നീട് താരത്തിന്ന് വെച്ചടി വെച്ചടി കയറ്റമായിരുന്നു.

ജോഡി എന്ന തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് റോളിലാണ് തൃഷ ആദ്യമായി സിനിമയിൽ എത്തുന്നത്. 2002 ലാണ് പ്രധാന വേഷത്തിൽ താരം എത്തുന്നത്. മൗനം പേസിയദേ എന്ന സിനിമയിലായിരുന്നു താരത്തിന്റെ ആദ്യത്തെ പ്രധാന വേഷം.

തുടർന്ന് ഒരുപാട് നല്ല സിനിമകൾ താരം ചെയ്തു. വിജയുടെ ഒപ്പമുള്ള ഗില്ലി എന്ന സിനിമ യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വിജയ് സേതുപതി നായകനായ 1996 എന്ന റൊമാന്റിക് സിനിമയിലെ ജാനു എന്ന കഥാപാത്രത്തെ ഒരു സിനിമാസ്വാദകനും ഒരിക്കലും മറക്കാൻ കഴിയില്ല.

ജാനു എന്ന കഥാപാത്രത്തിന് പൂർണ ജീവൻ നൽകിയത് തൃഷ ആയിരുന്നു. അതിലെ കാതലേ കാതലേ എന്ന പാട്ട് ഇന്ത്യയിൽ മൊത്തം തരംഗമായി മാറിയിരുന്നു.

ഈയടുത് താരം 1999 ൽ, മിസ്സ് ചെന്നൈ പട്ടം നേടിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അതിന് ക്യാപ്ഷൻ നൽകിയത്, ” എന്റെ ജീവിതം മാറി മറിഞ്ഞ ദിവസം” എന്നായിരുന്നു. കാരണം അവിടെ മുതൽ ആയിരുന്നു താരത്തിന്റെ സിനിമ ജീവിതം ആരംഭിച്ചത്.

5 പ്രാവശ്യം സൗത്ത് ഫിലിം ഫെയർ അവാർഡ് ലഭിച്ച നടിയാണ് തൃഷ. ഒരു പ്രാവശ്യം സൗത്ത് ഇന്ത്യ സ്റ്റേറ്റ് ഫിലിം അവാർഡും താരത്തിന്ന് ലഭിച്ചിട്ടുണ്ട്.

Trisha
Trisha

Be the first to comment

Leave a Reply

Your email address will not be published.


*