ഫേസ്ബുക് വോയിസ്‌ റെക്കോർഡ്… ഫേസ്ബുക് അപ്ഡേറ്റ് ചെയ്തവർ എത്ര പേർ?…. സംഭവം ഇങ്ങനെ?

കഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്ബുക്കിൽ തരംഗമായിരിക്കുകയാണ് വോയിസ്‌ റെക്കോർഡ്. ഇതിന്റെ യാഥാർഥ്യത്തിന്ന് പിന്നാലെ രണ്ട് തരം ആൾക്കാരാണ്. ഒന്ന്  സംഭവം എന്താണെന്ന് അറിയാതെ നെട്ടോട്ടം ഓടുന്നവർ ഒരു ഭാഗത്തും, എല്ലാം അറിഞ്ഞു ആൾക്കാരെ നോക്കി കളിയാക്കുന്നവർ മറ്റൊരു ഭാഗത്തും.

വാട്സ്ആപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾകാർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ മാധ്യമമായിരിക്കും ഫേസ്ബുക്. ആൾകാറെ എന്റർടൈൻമെന്റ് ചെയ്യിക്കുന്നതിൽ ഫേസ്ബുക് മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ നിന്ന് വേറിട്ട് നില്കുന്നു.

ഒരുപാട് ഓപ്ഷൻസ് ആണ് ഫേസ്ബുക്കിൽ ഉള്ളത്. പ്രൊഫൈൽ, പേജ്, ഗ്രൂപ്പ്‌, റീയാക്ഷൻസ്, പോക്ക്, ഷെയർ, കമന്റ്‌, തുടങ്ങി ഓപ്ഷന്റെ നീണ്ട നിര തന്നെയാണ് ഫേസ്ബുക്കിലുള്ളത്.

ലോകത്ത് 2.45  ബില്യൺ ഉപഭോക്താക്കളാണ് ഫേസ്ബുക് ഉപയോഗിക്കുന്നത്. ഇതിൽ ഇന്ത്യയിൽ മാത്രം 336 മില്യൺ ഫോള്ളോവെർസ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഫേസ്ബുക്കിൽ ഒരുപാട് ഓപ്ഷൻകളുണ്ടെങ്കിലും വോയിസ്‌ റെക്കോർഡ് കമന്റ്‌ ചെയ്യാൻ പറ്റുന്ന ഓപ്ഷൻ ഇത് വരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസമായി വോയിസ്‌ റെക്കോർഡ് കമെന്റുകൾ കമന്റ്‌ ബോക്സിൽ നിറഞ്ഞു നില്കുന്നത്.

പുതിയ ഓപ്ഷൻ വന്നു എന്ന് വിചാരിച്ചാൽ തെറ്റി. സംഭവം കോപ്പി പേസ്റ്റ് ആണ്. കീബോർഡ് ഉപ്പയ്പ്ഗിച്ചു വാട്സാപ്പിൽ വോയിസ്‌ റെക്കോർഡ് വരുന്ന പോലെ ടൈപ്പ് ചെയ്ത് അയച്ചതാണ് ചില ബുദ്ധിമാന്മാർ. പക്ഷെ സംഭവം പെട്ടന് വൈറലായി.

ഇത് പോലെയാണ് കമന്റ്‌കൾ കാണാൻ സാധിക്കുന്നത്. വോയിസ്‌ പ്ലേ ചെയ്ത് നോക്കി സ്ക്രീൻ ഞെക്കിപിടിച്ചു കിളി പോയ കുറെ പേരും ഉണ്ട്. ഇതിപ്പോൾ ഞങ്ങളുടെ മൊബൈലിൽ മാത്രം പറ്റാത്തത് എന്ന് വിചാരിച്ചു, ഫേസ്ബുക് അപ്ഡേറ്റ് ചെയ്ത കുറേപേർ ഉണ്ട്. പിന്നീടാണ് അവര്ക് കാര്യം മനസ്സിലായത്. 

Be the first to comment

Leave a Reply

Your email address will not be published.


*