ആര്യയുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി ഫുക്രു. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചു ഫുക്രു.

ടിക്ടോക് എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ മലയാളികൾക്ക് ആദ്യം മനസ്സിൽ വരുന്ന പേരായിരിക്കും ഫുക്രു. വ്യത്യസ്തമായ വീഡിയോയിലൂടെ നേടിയെടുത്ത ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഫുക്രുവിന് റ്റിക്റ്റോക്കിൽ ഉണ്ടായിരുന്നത്.

ടിക് ടോക് നിരോധിച്ചതോടെ ടിക് ടോക്കിലെ താരമായിരുന്നവർ അവരുടെ പ്ലാറ്റ്ഫോം മാറ്റുകയാനുണ്ടായത്. പിന്നീട് യൂട്യൂബ് ചാനലുകളും, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇവരുടെ കഴിവുകളുടെ പ്ലാറ്റ്ഫോമുകൾ ആയി മാറി.

ടിക്കറ്റോക്കിൽ ഏറ്റവും പ്രശസ്തനായ മലയാളിയായിരുന്നു ഫുക്രു. മലയാളം ബിഗ് ബോസ് സീസൺ ടൂ വിലെ മത്സരാർത്ഥി ആകുന്ന തലത്തേക്ക് ഫുക്രു വളർന്നു. ബിഗ് ബോസ് ലൂടെ യഥാർത്ഥ ഫുക്രു എന്താണെന്ന് മലയാളികൾ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു.

ബിഗ് ബോസ് സീസൺ ടുവിലെ മറ്റൊരു മത്സരാർത്ഥിയാണ് ബഡായി ബംഗ്ലാവ് ആര്യ. ബഡായി ബംഗ്ലാവ് സീസൻ ടൂവിൽ ആര്യയും ഫുക്രുവും നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു.

ബിഗ് ബോസ് സീസൺ ടു പകുതിയിൽ വെച്ച് അവസാനിപ്പിച്ചെങ്കിലും, ആര്യയും ഫുക്രുവും തമ്മിലുള്ള സൗഹൃദം പിന്നീടും തുടർന്നു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ അടുത്ത് ഫുക്രൂ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ.

ആര്യ സ്നേഹത്തോടെ തന്റെ അനിയൻകുട്ടൻ ഫക്രുവിനെ ചുംബിക്കുന്ന ഫോട്ടയാണ് അപ്‌ലോഡ് ചെയ്തത്. ഫോട്ടോയുടെ ക്യാപ്ഷൻ ആയിരുന്നു ഏറ്റവും ആകർഷകം.

” ചില സൗഹൃദങ്ങൾ ഹൃദയത്തിൽ നിന്നും ഉരുവെടുക്കുന്നതാണ്. അത് ചിലപ്പോൾ കണ്ണുകൾ കൊണ്ട് അളക്കാൻ പറ്റിയെന്നു വരില്ല” എന്നായിരുന്നു ഫുക്രു തന്റെ ഫോട്ടോക്ക് ക്യാപ്ഷൻ നൽകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*