പാടാത്ത പൈങ്കിളിയിലെ മനീഷയുടെ കിടിലൻ ഫോട്ടോസും വിഡിയോസും വൈറൽ..

അഭിനയിക്കുന്ന ആദ്യ പരമ്പരയിൽ തന്നെ പ്രേക്ഷക പ്രീതി നേടാനും മികച്ച പ്രതികരണങ്ങൾ നേടി മുന്നോട്ടു പോകാനും സാധിക്കുക എന്നത് വലിയ ഒരു ഭാഗ്യം തന്നെയാണ്. ആ ഭാഗ്യം സിദ്ധിച്ച താരമാണ് മനീഷ മഹേഷ്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ കൺമണി എന്ന കഥാപാത്രമാണ് മനീഷ മഹേഷ് അവതരിപ്പിക്കുന്നത്.

താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ കഥാപാത്രമാണ് കണ്മണി. പരമ്പര ആരംഭിച്ച വെറും മാസങ്ങൾ മാത്രം പിന്നിട്ടു നിൽക്കുന്ന ഈ സമയത്ത് പോലും ഒരുപാട് പ്രേക്ഷകരെയും ആരാധകരെയും താരത്തിനു നേടിയെടുക്കാൻ സാധിച്ചു എന്നത് വലിയ ഒരു നേട്ടം തന്നെയാണ്. സ്വതസിദ്ധമായ അഭിനയ വൈഭവവും എല്ലാ വേഷവും തന്റെ കൈപ്പിടിയിൽ ഭദ്രമാണ് എന്ന തെളിയിക്കലും തന്നെയാണ് ഇതിന് പിന്നിലെ കാരണം.

ഒരു തനി നാടൻ പെൺകുട്ടിയുടെ വേഷമാണ് പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ മനീഷ മഹേഷ് അവതരിപ്പിക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്ന മോഡൽ ലുക്കിലുള്ള സാരിയിലെ ഫോട്ടോ ഷൂട്ട് വരെ തരംഗമായിരുന്നു. തനി നാടൻ വേഷം മാത്രമല്ല അല്പം മോഡേൺ ആയാലും തനിക്ക് ചേരുമെന്ന് താരം അതിലൂടെ തെളിയിച്ചു.

ഇപ്പോൾ താരത്തിന്റെ ഡബ്സ്മാഷ്കളും ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു വലിയ വീട്ടിലെ പാവപ്പെട്ട വേലക്കാരിയുടെ റോളാണ് പാടാത്ത പൈങ്കിളി താരം അവതരിപ്പിക്കുന്നത്. പക്ഷേ കഥാപാത്രത്തിൽ നിന്ന് യഥാർത്ഥജീവിതത്തിൽ താൻ വളരെ വ്യത്യസ്തമാണെന്നും അൽപം ഗൗരവം ഉള്ളതും മറ്റേതു തരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് നന്നായി ഇണങ്ങുമെന്ന് താരം പറയാതെ പറയുകയാണ് ഡബ്സ്മാഷ് വീഡിയോകളിലൂടെ.

വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ വീഡിയോകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ എപ്പിസോഡ്കളിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു എന്നതും ഈ ഡബ്സ്മാഷ്കൾ വളരെ പെട്ടെന്ന് തരംഗമാവുന്നതിന്റെ പിന്നിൽ ഒരു ഘടകമായി പ്രവർത്തിച്ചിട്ടുണ്ട്.

Maneesha Mahesh
Maneesha Mahesh
Maneesha Mahesh
Maneesha Mahesh
Maneesha Mahesh

Be the first to comment

Leave a Reply

Your email address will not be published.


*