“ഞാൻ കുടിക്കാറുണ്ട് പക്ഷെ” ഇൻസ്റ്റാഗ്രാമിൽ ആരാധകന്റെ ചോദ്യത്തിന് അഹാനയുടെ മറുപടി.

“ഞാൻ കുടിക്കാറുണ്ട്” ഇൻസ്റ്റാഗ്രാമിൽ ആരാധകന്റെ ചോദ്യത്തിന് അഹാനയുടെ മറുപടി.

പല കാരണത്താൽ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് അഹാന കൃഷ്ണ. തന്റെ നിലപാട് കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങളും, പ്രശംസകളും താരം ഏറ്റുവാങ്ങിട്ടുണ്ട്.

ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി താരം നിരന്തരം സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ പങ്ക് വെച്ചുകൊണ്ടും, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ വീഡിയോയിലൂടെ വിശേഷങ്ങൾ പങ്ക് വെച്ചും ആരധകരുമായി നല്ല അടുപ്പം ഉണ്ടാക്കുന്ന നടിയാണ് അഹാന.

ഈ അടുത്ത് ഒരു ആരാധകൻ ഇൻസ്റ്റാഗ്രാം വീഡിയോയുടെ കമന്റിൽ ചോദിച്ച ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.

മദ്യപിക്കാറുണ്ടോ എന്ന ചോdhyത്തിന്, ഞാൻ മദ്യപിക്കാറില്ല എന്നും, പക്ഷെ കുടിക്കാറുണ്ടെന്നും അത് വെള്ളമെന്നും താരം രസകരമായി ഉത്തരം നൽകി. തന്റെ ഷൂട്ടിംഗ് വിശേഷങ്ങളും താരം ആരാധകരുമായി പങ്ക് വെച്ചു.

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞൂ നിൽക്കുന്ന മലയാള നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അഹാന പെട്ടന്ന് തന്നെ മലയാള സിനിമയിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു.

‘ഞാൻ സ്റ്റീവ്‌ ലോപ്പസ്’എന്ന സിനിമയാണ് അഹാനയുടെ ആദ്യത്തെ ഫിലിം. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലുക്ക, പതിനെട്ടാംപടി എന്ന സിനിമകളിലും അഹാന അഭിനയിച്ചു. സിനിമയ്ക്ക് പുറമേ ആൽബംകളിലും, മ്യൂസിക് വീഡിയോസ്കളിലും താരം അഭിനയിച്ചിട്ടുണ്ട്.

അഹാന രണ്ട് പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2017 ൽ ശക്തി മസാല എന്ന പരസ്യത്തിലും, 2020 ൽ ഹാപ്പി വെഡിങ് ഡോട്ട്.കോമിന്റെ പരസ്യത്തിലുമാണ് അഭിനയിച്ചത്.

Ahaana
Ahaana

Be the first to comment

Leave a Reply

Your email address will not be published.


*