ഫുട്‍ബോളിനോടുള്ള പ്രിയം ആണുങ്ങൾ ക്കൊപ്പം കളിച്ചു.. പെണ്ണെന്നറിഞ്ഞപ്പോൾ പുറത്താക്കപ്പെട്ടു.. തളർന്നില്ല..

ഞാൻ ചെറിയ സഹോദരനും അവന്റെ കൂട്ടുകാരും ക്രിക്കറ്റ് കളിക്കുമ്പോൾ കൂടെ പോകുമായിരുന്നു. കളി ക്രിക്കറ്റ് ആണെങ്കിലും കാലുകൊണ്ട് പന്ത് തട്ടാൻ ആണ് എനിക്കിഷ്ടം. അതിന്റെ പേരിൽ ഒരുപാട് പഴികളും കേട്ടിട്ടുണ്ട്.

അവർ ഫുട്ബോളും കളിക്കുന്നുണ്ടായിരുന്നു. ഞാൻ അത് നോക്കി നിൽക്കും. ഒരു ദിവസം അവരുടെ കോച്ച് കളിക്കാൻ ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചു. അങ്ങനെ മൂന്നു മണിക്കൂറോളം ഞാൻ ഗ്രൗണ്ട് ചെലവഴിച്ചു. തിരിച്ചു വീട്ടിലെത്തിയപ്പോൾ താമസിച്ചു. അമ്മ ചീത്ത പറഞ്ഞു.

” എന്തിനാ നീ എപ്പോഴും ആണുങ്ങളോടൊപ്പം കളിക്കാൻ പോകുന്നു ” എന്ന് അമ്മ എപ്പോഴും എന്നെ വഴക്ക് പറയുന്നുണ്ടായിരുന്നു. ഞാൻ ഫുട്ബോൾ കളിക്കാൻ ആണെന്ന് പറഞ്ഞത് മുതൽ അമ്മയുടെ ദേഷ്യത്തിന്റെ ആഴം കൂടുകയായിരുന്നു.

പക്ഷെ അച്ഛൻ എന്റെ ആഗ്രഹത്തിന്ന് കൂട്ട് നിന്നു. അമ്മയെയും സ്വാധിനിച്ചു ഫുട്ബോൾ ഗ്രൗണ്ടിൽ എന്റെ ട്രെയിനിങ് ഞാൻ ആരംഭിച്ചു.

അവിടെയുള്ള 47 ആൺകുട്ടികൾക്കിടയിൽ ഞാൻ മാത്രമായിരുന്നു ഒരു പെൺകുട്ടി. പല ആൾക്കാരും കളിയാക്കി. താനെന്തിനാ കളിക്കാൻ വരുന്നത്, പോയി വീട്ടിലിരുന്നൂടെ? എന്നൊക്കെ പലരും ചോദിച്ചു. പക്ഷെ വിട്ട് കൊടുക്കാൻ ഞാൻ തയാറായില്ല. അന്നേരം ഞാൻ മനസ്സിലാക്കി ആണുങ്ങൾ വാഴുന്ന ലോകത്ത് ഒരു പെണ്ണിന് അതിജീവവിക്കാൻ പാടെന്ന് മനസ്സിലായി.

അങ്ങനെ 2010 ൽ ഞാൻ ആദ്യമായി ഒരു നാഷണൽ ടൂർണമെന്റിൽ മത്സരിച്ചു. ഞാൻ കാരണത്താൽ ടീം ജയിക്കുകയും ചെയ്തു.

പിന്നീട് ഞാൻ ആണുങ്ങളെ പോലെ മുടി മുറിക്കാൻ ആരംഭിച്ചു. ഹിജാബ് ധരിക്കുന്നതും നിർത്തി. അതിന്റെ പേരിൽ ഒരുപാട് ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

നാട്ടിലെ പല ടൂർണമെന്റിലും ഞാൻ മത്സരിച്ചു. അവിടെയൊക്കെ എന്റെ ഐഡന്റിറ്റി ഞാൻ മറച്ചു വെച്ചിരുന്നു. ഒരു ടൂർണമെന്റിൽ സെമിഫൈനൽ വരെ എന്റെ ബലത്തിൽ എന്റെ ടീം മുന്നേറി. സെമി ഫൈനലിൽ വെച്ച് എന്നെ ഒരാൾ തിരിച്ചറിഞ്ഞു. ഞാൻ പെണ്ണെന്ന കാരണത്താൽ എന്നെ ഫൈനൽ കളിക്കാൻ അവർ അനുവാദിച്ചില്ല.

ഒരു പെൺകുട്ടിക്ക് ഫുട്ബോൾ പ്ലയെർ ആവാൻ കഴിയില്ല എന്ന് തന്നെയാണ് എന്റെ കുടുംബക്കാരുടെ നിഗമനം. പക്ഷെ എന്റെ കോച്ച് തിരിഞ്ഞു നടക്കാൻ എന്നെ സമ്മതിച്ചില്ല. സ്വന്തമായി ഒരു ട്രെയിനിങ് സെന്റർ ആരംഭിക്കാൻ എന്നോട് പറഞ്ഞു. അതിൽ നീ തന്നെ ഒരു പ്ലയെർ ആയി നിൽക്കാനും പറഞ്ഞു.

ഞാൻ ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷനെ സമീപിച്ചു- അവരുടെ ഉപകരണങ്ങൾ ഉപയോഗിക്കാൻ അവർ എന്നെ അനുവദിച്ചു. ആദ്യം ആൺകുട്ടികൾ മാത്രമാണ് മുമ്പോട്ട് വന്നത് .

പെൺകുട്ടികളെ കളിക്കാൻ പ്രേരിപ്പിക്കുന്നതിന് ഞാൻ പല സ്കൂളുകളിൽ സന്ദർശിച്ചു . എല്ലാ വനിതാ ടീമിനുമായി ഞാൻ അസോസിയേഷനെ രൂപീകരിക്കാൻ പ്രേരിപ്പിച്ചു അങ്ങനെ എന്റെ കരിയർ 2018– ൽ വെളിച്ചം കണ്ടു. ജമ്മു കശ്മീർ ഫുട്ബോൾ ടീമിന്റെ ആദ്യത്തെ കശ്മീർ വനിതാ ക്യാപ്റ്റനായി ഞാൻ മാറി . എന്റെ അച്ഛനും അമ്മയും അതിൽ അഭിമാനിച്ചു.

ഇപ്പോഴും പല ആൾക്കാരും മോശമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ‘ഈ ഗെയിം സംസ്‌കൃത സ്ത്രീകൾക്കുള്ളതല്ല,’ അവരോട് എനിക്ക് പുച്ഛം മാത്രമേ ഉള്ളു.

എന്റെ കോച്ചിംഗ് സെന്ററിൽ 40 ലധികം പെൺകുട്ടികളെ ഞാൻ പരിശീലിപ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*