സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി നമ്മൾ ശബ്ദമുയർത്തേണ്ടത് ഉണ്ടോ? ഇവിടെ സ്ത്രീകൾക് സ്വാതന്ത്ര്യം ഉണ്ടല്ലോ…എന്തിനാണ് ഇതൊക്കെ.. മമ്ത മോഹൻദാസ്.

ഒരുപാട് നല്ല വേഷങ്ങൾ കൊണ്ട് മലയാളികൾ എന്നും ഓർത്തു വെക്കുന്ന നടിയാണ് മംമ്ത മോഹൻദാസ്. പല പ്രാവശ്യം പല കാരണത്താൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്ന താരമാണ് മമ്ത. ക്യാൻസറിനോട് പൊരുതി ജയിച്ച ഒരു ഇൻസ്പിറേഷൻ കഥയും മമത മോഹൻദാസിനുണ്ട്.

സിനിമ നടി എന്നതിലുപരി, ഒരു നല്ല പ്ലേബാക്ക് സിംഗറും  പ്രൊഡ്യൂസറും കൂടിയാണ് മമ്ത മോഹൻദാസ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കണ്ണട സിനിമകളിലും നടിയായും പ്ലേബാക്ക് സിംഗറായും  താരം തിളങ്ങിയിട്ടുണ്ട്.

താരം പബ്ലിക് പ്ലാറ്റഫോമിൽ ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഈ അടുത്തു താരം റെഡ് എഫ് എം ൽ  നൽകിയ ഒരു അഭിമുഖമാണ് വിവാദങ്ങൾക്കിടയാക്കിയത്.

റെഡ് എഫ് എം മലയാളത്തിൽ ആർജെ മൈക്ക്നൊപ്പമുള്ള അഭിമുഖമാണ് വിവാദങ്ങൾക്കിടയാക്കിയത്. സ്ത്രീശാക്തീകരണത്തെ കുറിച്ചും, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള ആർ ജെ യുടെ ചോദ്യത്തിനു മമ്തയുടെ മറുപടി ഈ രൂപത്തിൽ ആയിരുന്നു.

” സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി നമ്മൾ ശബ്ദമുയർത്തേണ്ടത് ഉണ്ടോ?  എന്തിനാണ് ഇതൊക്കെ.. ഇവിടെ സ്ത്രീകൾക് സ്വാതന്ത്ര്യം ഉണ്ടല്ലോ…? എന്ന രീതിയിലാണ് മമ്ത മറുപടി നൽകിയത്.

ഈ ലോകത്ത് ആൺ പെണ്ണ് എന്ന് ജെൻഡർ വ്യത്യാസം ഉണ്ടോ? ഞാനൊക്കെ വളർന്നത് പൂർണ സ്വാതന്ത്ര്യത്തോടെ ആണ്. എനിക്ക് സഹോദരനൊ സഹോദരങ്ങളോ ഇല്ല. എന്റെ അച്ഛന് ഞാൻ ഒരൊറ്റ മകളാണ്. അതുകൊണ്ട് ഞാൻ വളർന്നത് ഒരു ആണിനെ പോലെയാണ്. അതുകൊണ്ട് ജെൻഡർ വ്യത്യാസം എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.

പിന്നെ എവിടെ നിന്നാണ് കഴിഞ്ഞ രണ്ട് വർഷത്തിൽ സ്ത്രീ ശാക്തീകരണം എന്ന വാദവുമായി ചില ആൾക്കാർ വന്നത്. ഇവിടെ സ്ത്രീകൾക്ക് ശാക്തീകരണം ആവശ്യമുണ്ടോ. സ്ത്രീ പൊതുവെ ശാക്തീകരിക്കപ്പെട്ട ഒരുവൾ അല്ലേ? എന്നൊക്കെയാണ് അഭിമുഖത്തിൽ മമ്താ മോഹൻദാസ് അവതാരകനോട് ചോദിക്കുന്നത്.

സ്ത്രീകൾ പരാതിയുമായി വരുമ്പോൾ എനിക്ക് അത്ഭുതമാണ്. അവർ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതിയുമായി വരുന്നത്. അവർക്ക് ഇഷ്ടമുള്ളത് അവർക്ക് ചെയ്തൂടെ? എനിക്ക് അത്തരത്തിൽ ഉള്ള ഒരു അനുഭാവവും ജീവിതത്തിലും സിനിമയിലും ഉണ്ടായിട്ടില്ല. പെൺകുട്ടി ആയത് കൊണ്ട് ഒരിക്കലും എന്നെ മാറ്റി നിർത്തപ്പെട്ടിട്ടില്ല എന്ന് താരം വ്യക്തമാക്കി.

താരത്തിന്റെ വിവാദപ്രസ്താവനയെ വിമർശിച്ചുകൊണ്ട് ഒരുപാട് പേര് രംഗത്തെത്തി. ട്രോളൻമാരും പല യൂട്യൂബ് ബ്ലോഗേർസും മംമ്‌തയുടെ ഇന്റർവ്യൂ ഒരു പ്രഹസനമായി ഏറ്റെടുത്തിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*