സ്വന്തം കഴിവിൽ ഒന്നും നേടിയിട്ടില്ല, കിട്ടിയതെല്ലാം വന്നുഭവിച്ച താണ്. തന്റെ വിവാഹ വാർഷിക കുറിപ്പിൽ നടൻ കൃഷ്ണകുമാർ.

ഒരുപക്ഷേ കഴിഞ്ഞ കുറച്ചു മാസങ്ങളമായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മലയാള നടനായിരിക്കും കൃഷ്ണകുമാർ. തന്റെ രാഷ്ട്രീയ നിരീക്ഷണത്തിലൂടെയാണ് കൃഷ്ണകുമാർ കൂടുതൽ വിവാദങ്ങളിൽ ഏർപ്പെട്ടത്.

അച്ഛനും മകൾ അഹാനയും സിനിമയിൽ സജീവസാന്നിധ്യമാണ്. തന്റെ നാല് പെൺകുട്ടികളുമായി സന്തോഷ ജീവിതമാണ് കൃഷ്ണകുമാർ നയിക്കുന്നത്. സ്ത്രീ എന്നാണ് കൃഷ്ണൻ മാരുടെ വീടിന്റെ പേര്. ഈ കുടുംബത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ വരെയുണ്ട്.

തന്റെ ഇരുപത്തിയാറാം വിവാഹ വാർഷികത്തിൽ, ഫേസ്ബുക്കിലൂടെ ഒരു വികാര കുറിപ്പ് എഴുതിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

“1994 Dec 12.. അന്നാണ് ഞങ്ങൾ വിവാഹിതരായത്. 26 സന്തുഷ്ടമായ വർഷങ്ങൾ. ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കഴിവിൽ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്.

ഈ സമയത്തു റോന്താ ബെർൺസിന്റെ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓർമ്മയിൽ വന്നു . Gratitude is riches, Complaint is poverty. ഉപകാരസ്മരണ ധനമാണ്, പരാതി ദാരിദ്ര്യമാണ്… വീണ്ടും എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന സീരിയൽ “കൂടെവിടെ” യുടെ ലൊക്കേഷനിലേക്ക്.

ഇത് വായിക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നു. ഞങ്ങളുടെ കുടുംബത്തിനായി ഇതുവരെ നന്മകളും, അനുഗ്രഹങ്ങളും നേർന്നവർക്കും പ്രാർത്ഥനയിൽ ഉൾപെടുത്തിയവർക്കും ഒരായിരം നന്ദി.

1994 മുതൽ സിനിമയിൽ സജീവമാണ് കൃഷ്ണകുമാർ. കാശ്മീരം എന്ന സുരേഷ് ഗോപി സിനിമയിലാണ് കൃഷ്ണകുമാർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് സിനിമകളിലും കൃഷ്ണകുമാർ അഭിനയിച്ചിട്ടുണ്ട്.

തമിഴിലും മലയാളത്തിലുമായി ഒരുപാട് ടെലിവിഷൻ പരിപാടികളിലും കൃഷ്ണകുമാർ പങ്കെടുത്തിട്ടുണ്ട്. 1994ലാണ് കൃഷ്ണകുമാർ സിന്ധുവിനെ കല്യാണം കഴിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*