ആണുങ്ങള് കാണിച്ചാൽ ആഹാ… നമ്മുടേതാകുമ്പോൾ ഓഹോ…. ഇതെവിടത്തെ ന്യായം? സദാചാരവാദികൾക്കെതിരെ അനുപമ പരമേശ്വരൻ.

കുറച്ചു ദിവസങ്ങൾക് മുമ്പ് കേരളത്തിൽ വിവാദം സൃഷ്‌ടിച്ച ക്യാമ്പയ്‌ൻ ആയിരുന്നു #wehavelegs. ബാലതാരമായി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ അനശ്വര രാജൻ തന്റെ 18 വയസ്സ് തികഞ്ഞ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചരുന്നു. അതിൽ തന്റെ കാലുകൾ കാണുന്ന ഫോട്ടോയാണ് താരം അപ്ലോഡ് ചെയ്തിരുന്നത്.

ഫോട്ടോ അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് സദാചാരവാദികളുടെ സൈബർ ആക്രമണമാണ് അനശ്വര നേരിടേണ്ടിവന്നത്. പക്ഷേ പിന്നീട് അനശ്വരക്ക് പിന്തുണയുമായി ഒരുപാട് നടിമാര് രംഗത്തുവന്നു. റിമാ കല്ലിങ്കലാണ് #Wehavelegs എന്ന ക്യാമ്പയിൻ ആരംഭിച്ചത്. റീമാ കല്ലിങ്കല്ന് പിന്നാലെ അന്ന ബെൻ അനശ്വര പരമേശ്വരൻ തുടങ്ങിയ നടിമാരും പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നു.

പ്രേമം എന്ന സിനിമയിൽ മേരി എന്ന കഥാപാത്രത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയിരുന്നു അനുപമ പരമേശ്വരൻ. പിന്നീട് ദുൽഖർ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും നല്ല വേഷം ചെയ്തു. പിന്നീടങ്ങോട്ട് മലയാള സിനിമയിൽ സജീവമല്ലെങ്കിലും പല ഷോകളിലും ഇന്റർവ്യൂ കളിലും താരം പങ്കെടുത്തുകൊണ്ടിരുന്നു.

ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിൽ താരത്തിന്റെ പ്രസ്താവനയാണ് കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കിയത്. #wehavelegs എന്ന ക്യാമ്പിനെ കുറിച്ച് ചോദിച്ചപ്പോൾ, താരം അവതാരകനോട്, താങ്കൾ മുണ്ടു മടക്കി കുത്താറുണ്ടോ എന്നു ചോദിക്കുകയായിരുന്നു.

പുരുഷന്മാർ മുണ്ടു മടക്കി കുത്തുമ്പോൾ കാലുകൾ കാണുന്നതിന് യാതൊരു പ്രശ്നവുമില്ല. നമ്മുടെതാണെങ്കിൽ അത് വിവാദപരമായ പ്രശ്നം. ഇതാണ് സമൂഹം എന്ന് താരം പറയുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമകളിലും അനുപമ അഭിനയിച്ചിട്ടുണ്ട്. ഈയടുത്ത് നെറ്റ്ഫ്‌ലിക്സിൽ റിലീസായ മണിയറയിലെ അശോകൻ എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.

Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*