“കുടുംബം വലുതായി കൊണ്ടിരിക്കുന്നു“- വിവാഹനിശ്ചയ ചിത്രം പങ്കുവെച്ച് സീരിയൽ നടി ആലീസ്

ചുരുങ്ങിയ പരമ്പരകളിലൂടെ ജന മനസ്സുകളിൽ ചെറുതല്ലാത്ത സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ അഭിനയ വൈഭവത്തിന്റെ പേരാണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തത മികവുറ്റ ഒരു പരമ്പരയായിരുന്നു മഞ്ഞുരുകും കാലം. മഞ്ഞുരുകും കാലത്തിലെ തിളക്കമുള്ള അഭിനയം കൊണ്ട് ജനമനസ്സുകളിൽ ശ്രദ്ധേയമായ താരത്തിന്റെ മറ്റു പരമ്പരകളാണ് കസ്തൂരിമാൻ, സ്ത്രീ പദം എന്നിവ.

മിനിസ്ക്രീനിൽ വളരെയധികം ആരാധകരുള്ള താരം സമൂഹ മാധ്യമങ്ങളിൽ നിറ സജീവമാണ്. തന്റെ കൊച്ചുകൊച്ചു വിശേഷങ്ങളും ഇഷ്ടപ്പെട്ട ഫോട്ടോസും പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ച് താരം ഇടയ്ക്കിടെ വൈറൽ ആകാറുണ്ട്. പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളമുണ്ട് താരത്തിന് എന്ന് വിളിച്ചോതുന്നത് തന്നെയാണ് പങ്കുവെച്ച ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് നവവധുവായി അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വല്ലാതെ പ്രചരിച്ചിരുന്നു. വിവാഹം ആണോ എന്ന് ചോദിച്ചു താരത്തിന് പിന്നാലെ പ്രേക്ഷകർ കൂടുകയും ചെയ്തിരുന്നു. എന്നാൽ അന്ന് അതിന് ഒരു തുറന്ന മറുപടി താരം നൽകിയിട്ടില്ല. വളരെ മനോഹരമായിരുന്നു ആ ഫോട്ടോകൾ എന്നതും തരംഗമാവാൻ ഒരു നിമിത്തമായി.

എന്നാൽ ഇപ്പോൾ തന്റെ വിവാഹ നിശ്ചയത്തിന്റെ വാർത്തയുമായി വീണ്ടും താരം സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയാണ്. വിവാഹ നിശ്ചയത്തിന് അന്ന് ഷൂട്ട് ചെയ്ത കുടുംബാംഗങ്ങളും പ്രതിശ്രുത വരനുമൊത്തമുള്ള ചിത്രങ്ങളാണ് ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.

താരത്തിന്റെ പ്രതിശ്രുത വരൻ സാജൻ സജി സാമുവലാണ്. ഇപ്പോൾ വിവാഹനിശ്ചയം മാത്രമേ ഉള്ളൂ അടുത്തവർഷം ആയിരിക്കും വിവാഹം എന്നും താരം തുറന്നു പറയുകയുണ്ടായി. താരത്തിന്റെ പ്രതിശ്രുത വരനെയും ആരാധകർ വലിയ സന്തോഷത്തോടു കൂടിയാണ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെ കാണാൻ അഭിഷേക് ബച്ചനെ പോലെയുണ്ട് എന്ന് കമന്റ് ചെയ്തവരും കൂട്ടത്തിലുണ്ട്.

കുടുംബം വലുതായി കൊണ്ടിരിക്കുന്നു എന്ന ക്യാപ്ഷനോട്‌ കൂടിയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങൾ നേടി തന്നെയാണ് താരം പങ്കുവച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*