വായ് നോക്കുന്നത് കൊണ്ട് പ്രശ്നമില്ല.. എന്റെ സ്വകാര്യതയിൽ കൈകടത്തുന്ന വ്യക്തി ആകരുത് : വരനെ ക്കുറിച്ചുള്ള സ്വപ്നം പങ്ക് വെച്ച് മീനാക്ഷി.

എന്നെ കെട്ടുന്നവൻ എനിക്ക് ഫ്രീഡം നല്കുന്നവനായിരിക്കണം, എന്റെ സ്വകാര്യതയിൽ കൈ കടത്തുന്നവനാകരുത്. ഞാൻ ഉയരമില്ല, പക്ഷെ മൂപ്പർക്ക് ഉയരം നിർബന്ധം : വരനെ ക്കുറിച്ചുള്ള സ്വപ്നം പങ്ക് വെച്ച് മീനാക്ഷി.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന നായിക നായകനിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. തന്റെ സ്ക്രീൻ പ്രസൻസ് കൊണ്ട് ആരാധകരെ കയ്യിലെടുക്കാൻ പ്രത്യേക കഴിവാണ് മീനാക്ഷിക്ക്.

മലയാളത്തിലെ പ്രശസ്ത പരമ്പരകളായ തട്ടി മുട്ടി, മറിമായം, എന്നീ സീരിയലുകളിലും താരം സജീവമാണ്. കോമഡി ലൂടെ ആരാധകരെ ആകർഷിക്കാനുള്ള താരത്തിന്റെ കഴിവ് അപാരമാണ്.

ഇപ്പോൾ മഴവിൽ മനോരമയിലെ ഉടൻ പണത്തിലൂടെ താരത്തെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെട്ടിരിക്കുകയാണ്. ഡി ഡി യുടെ ഒപ്പമുള്ള താരത്തിന്റെ ആങ്കറിംഗ് മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ദിവസവും വ്യത്യസ്ത വേഷവിധാനത്തിൽ ആണ് താരം റിയാലിറ്റിഷോയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഡിഡി യുമായുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

ഈയടുത്ത് താരം ഒരഭിമുഖത്തിൽ തന്റെ കല്യാണത്തെ കുറിച്ചും, ഭാവി വരൻ എങ്ങനെ ആയിരിക്കണം എന്നുള്ള സ്വപ്നത്തെ കുറിച്ചും പറയുകയുണ്ടായി. അഞ്ചു പ്രധാനപ്പെട്ട സ്വഭാവവിശേഷങ്ങൾ ആണ് മീനാക്ഷി തന്റെ വരനിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ഒന്നാമതായി താരം പറയുന്ന കാര്യം, വരുന്ന വരന് അത്യാവശ്യം ഉയരം നിർബന്ധം എന്നാണ്. ഞാൻ എന്തായാലും ഉയരമില്ല. പക്ഷേ എന്റെ ഭർത്താവ് നല്ല ഉയരം ഉള്ളവരായിരിക്കണം. കുറഞ്ഞത് ആറടി വേണമെന്നാണ് താരത്തിന്റെ ആവശ്യം.

രണ്ടാമതായി പറയുന്ന കാര്യം പക്വതയെ കുറിച്ചാണ്. കെട്ടാൻ പോകുന്ന ചെക്കനെ അത്യാവശ്യം നല്ല പക്വത ഉണ്ടായിരിക്കണം എന്നാണ് താരതത്തിന്റെ ആഗ്രഹം.

ആൾ ഇത്തിരി ഗൗരവക്കാരനാണെങ്കിലും, എല്ലായിപ്പോഴും നല്ല തമാശക്കാരനായിരിക്കണം. എന്നോട് വിശ്വാസ വഞ്ചന നടത്തുകയോ കള്ളം പറയുകയോ ചെയ്യരുത്. സ്ത്രീകൾക്ക് എന്നും ബഹുമാനം കൽപ്പിക്കുന്ന വ്യക്തി ആയിരിക്കണം, എന്ന് കരുതി വായ നോക്കണ്ട എന്നല്ല ഞാൻ ഉദ്ദേശിച്ചത് എന്നും താരം കൂട്ടിച്ചേർത്തു.

ഞാൻ കെട്ടാൻ പോകുന്ന ചെറുക്കനെ പൂർണമായും സ്വാതന്ത്ര്യം നൽകുന്ന ആളാണ് ഞാൻ. അതേപോലെ എന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന വ്യക്തി ആകരുത് എന്റെ ഭർത്താവ് എന്ന് താരം വ്യക്തമാക്കി. ജനങ്ങളോടും സമൂഹത്തോടും എന്നോടും നന്നായി പെരുമാറാൻ അറിയുന്ന ആളായിരിക്കണം എന്നും താരം കൂട്ടിച്ചേർത്തു

Be the first to comment

Leave a Reply

Your email address will not be published.


*