കല്യാണത്തിന് മുമ്പുള്ള ലൈം ഗിക ബന്ധം ഒരു തെറ്റല്ല : നടി ഗായത്രി സുരേഷ്.

ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് ഗായത്രി സുരേഷ്. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ താരം വേഷമണിഞ്ഞു. 2014 ലെ ഫെമിന മിസ്സ്‌ കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വർഷം സിനിമയിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു.

പല ഇന്റർവ്യൂ കളിലും താരം പങ്കെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ട്രോളൻ മാരുടെ സ്ഥിരം ഇരയാണ് ഗായത്രി സുരേഷ്. പല ഇന്റർവ്യൂവിൽ വിവാദപരമായ പ്രസ്താവനകൾ താരം നടത്തിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും വലിയ വിവാദമായ പ്രസ്താവനയായിരുന്നു, പ്രീ മാരിറ്റൽ ബന്ധം ഒരു തെറ്റല്ല എന്നുള്ളത്.

അതിനുശേഷം താരം മാറ്റി പറഞ്ഞു എന്നും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലയാളത്തിലെ ഒരു യൂട്യൂബ് ചാനൽ ആയ Be It Media ഗായത്രി സുരേഷ് മായി ഒരു അഭിമുഖം നടത്തുകയുണ്ടായി.

ഒരുപാട് ചോദ്യങ്ങളാണ് ഗായത്രിയോട് അവതാരകൻ ചോദിച്ചത്. അവതാരകന്റെ പക്വതയാർന്ന ചോദ്യത്തിന് തികച്ചും പക്വതയുള്ള രൂപത്തിലായിരുന്നു ഗായത്രി സുരേഷ് മറുപടി നൽകിയത്. സിനിമയിലെ ജീവിതവും അനുഭവവും ഒക്കെ വ്യക്തമായി ഗായത്രി വിശദീകരിച്ചു പറയുന്നുണ്ട്.

തന്റെ പഴയകാല വിവാദ പ്രസ്താവനയെ, ആവർത്തിച്ചുകൊണ്ട് അവതാരകൻ പ്രി മരിറ്റൽ ബന്ധത്തെ ക്കുറിച്ച് ചോദ്യം ചോദിക്കുകയുണ്ടായി. അതിനുത്തരമായി താരം തന്റെ പഴയ പ്രസ്താവന തന്നെയാണ് വീണ്ടും പറഞ്ഞത്.

പ്രീ മാരിറ്റൽ ബന്ധം ഒരു തെറ്റല്ല അതെങ്ങനെ ഒരു തെററ്റ് ആവുക. ഞാൻ ചെയ്യണോ ചെയ്യേണ്ട എന്ന് പറയുന്നില്ല, അതിനു പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ പിന്നെങ്ങനെ അത് തെറ്റാവുക എന്ന് താരം വ്യക്തമായി അവതാരകനോട് മറുപടി നൽകി.

ഇതുവരെ താരത്തിന്റെ മലയാള സിനിമകൾ മാത്രം പുറത്തുവന്നതെങ്കിലും, താരത്തിന്റെ തമിഴ് തെലുങ്ക് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചെന്നൈ RBS ബാങ്കിലെ ജോലിക്കാരിയായിരുന്നു താരം.

Gayathri Suresh
Gayathri Suresh
Gayathri Suresh
Gayathri Suresh
Gayathri Suresh

Be the first to comment

Leave a Reply

Your email address will not be published.


*