ആഗ്രഹങ്ങൾ പൂവണിഞ്ഞു വീട് കൂടലിന്റെ തലേദിവസം ഹാരിസ് യാത്രയായി… ഒരുപാട് വർഷത്തെ പ്രവാസ ജീവിതം അതോടെ….

“വീടൊന്ന് ആയിട്ട് വേണം നാട്ടിൽ പോയി കുറച്ചു റസ്റ്റ്‌ എടുക്കാൻ….” ആഗ്രഹങ്ങൾ പൂവണിഞ്ഞു വീട് കൂടലിന്റെ തലേദിവസം ഹാരിസ് യാത്രയായി… ഒരുപാട് വർഷത്തെ പ്രവാസ ജീവിതം അതോടെ….

തങ്ങളുടെ കുടുംബത്തെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്താനും സന്തോഷത്തിൽ ആക്കാനും വേണ്ടി വർഷങ്ങളോളം ഗൾഫിൽ കിടന്ന് അധ്വാനിക്കുന്ന ഒരുപാട് പ്രവാസി മലയാളികളുണ്ട്. തങ്ങളുടെ സ്വപ്നവും സന്തോഷവും ത്യജിച്ചവർ ജീവിക്കുന്നത് ബാക്കിയുള്ളവർക് വേണ്ടിയാണ്.

ഒരു കല്യാണം കഴിക്കുക, നല്ലൊരു വീടുണ്ടാക്കുക പെങ്ങമ്മാരെ കെട്ടിച്ചു അയക്കുക തുടങ്ങിയ സ്വപ്നങ്ങളുമായാണ് ഗൾഫിലേക്ക് വണ്ടി കയറുന്നത്.. ആ സ്വപ്നം പൂവണിയുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞിട്ടുണ്ടാകും.

പ്രവാസിയായ ഹാരിസിന്റെ സ്വപ്നവും ഒരു വീട് തന്നെയായിരുന്നു. വീട് പണി പൂർത്തിയായി നാട്ടിൽ പോയി ഇനി റെസ്റ്റ് എടുക്കാം എന്ന് വിചാരിച്ചപ്പോഴേക്കും ഹാരിസ് ഈ ലോകത്തോട് വിടപറഞ്ഞു…

ഹാരിസിന്റെ സുഹൃത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്

വീടെന്ന സ്വപ്നം പൂവണിഞ്ഞു, വീട്ടു കൂടലിന് തലേ ദിവസം ഹാരിസ് ഈ ലോകത്തോട് വിട പറഞ്ഞു.. ഹാരിസെ നിന്റെ വേർപാട് ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞു… ഒരുപാട് ബാധ്യതകളിൽ നിന്നും കഷ്ടപ്പെട്ട് കഠിന അധ്വാനത്തിലൂടെ ആയിരുന്നു ഹാരിസ് വീടെന്ന സ്വപ്നം നിറവേറ്റിയത്.

വീടിന്റെ തറക്കല്ല് ഇടൽ മുതൽ ഇങ്ങോട്ടുള്ള ഓരോ വിവരവും അവൻ പറയുമായിരുന്നു, വീട് പണിയെല്ലാം പൂർത്തിയായി വീട്ടു കൂടൽ ചടങ്ങിന് വേണ്ടിയായിരുന്നു ഹാരിസ് കഴിഞ്ഞ ആഴ്ച്ച നാട്ടിൽ പോയത്. പുതു വീട്ടിലേക്ക് കാലെടുത്തു വെക്കുന്നതിന് തലേ ദിവസം പെട്ടെന്ന് ഹൃദയഘതം മൂലം കുഴ്ഞ്ഞു വീണു ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു, ഇന്നവൻ എല്ലാവരെയും തനിച്ചാക്കി യാത്ര പറഞ്ഞു. എപ്പോൾ കാണുമ്പോഴ് ഒക്കെ അവൻ പറയുമായിരുന്നു “വീടൊന്ന് ആയിട്ട് വേണം നാട്ടിൽ പോയി കുറച്ചു റസ്റ്റ്‌ എടുക്കാൻ എന്ന് ” വീട് എന്ന സ്വപ്നം സഫലമാക്കാൻ വേണ്ടിയും, കുടുംബം നോക്കാൻ വേണ്ടിയും കഠിനാധ്വാനം ചെയ്യുന്ന സാധുവായിരുന്നു ഹാരിസ്. ദെയ്‌റ സബ്ക്കയിൽ ജോലി ചെയ്യുന്ന ഹാരിസ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ ഖബറിനെ സ്വർഗ്ഗ പൂന്തോപ്പാക്കണേ അല്ലാഹ്….

Be the first to comment

Leave a Reply

Your email address will not be published.


*