“ഇവളാണോ നായിക” എന്ന് വരെ ഒരു പ്രമുഖ ചാനൽ കളിയാക്കി ചോദിച്ചിട്ടുണ്ട്….. അവർക്ക് അപർണ നൽകിയ മറുപടി…..

മലയാളികളുടെ ഇഷ്ട നടിയാണ് അപർണ ബാലമുരളി. തന്റെ നാച്ചുറൽ ആക്ടിങ് കൊണ്ടും അഭിനയ മികവ് കൊണ്ടും താരം മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാണ്.

മലയാളത്തിനു പുറമേ തമിഴിലും താരം തന്റെ കൈ മുദ്ര പതിപ്പിച്ചിരിക്കുകയാണ്. സൂററായ് പൊട്രൂ എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യയിൽ തന്നെ അറിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് താരം. തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസൊടു കൂടി സൂര്യ തകർത്താടിയപ്പോൾ, സൂര്യയുടെ ഭാര്യയായി കട്ടക്ക് കൂടെ നിൽക്കാൻ അഭിനയം കൊണ്ടും കെമിസ്ട്രി കൊണ്ടും അപർണയ്ക്ക് സാധിച്ചിട്ടുണ്ട്.

ഒരു മലയാളി ബാക്ഗ്രൗണ്ടിൽ വന്ന, ഒരു സാധാരണ നടി തമിഴിലെ സൂപ്പർസ്റ്റാർ സൂര്യയോടൊപ്പം അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ മലയാളികളടക്കം എല്ലാവരും ഞെട്ടിയിരുന്നു. പക്ഷേ താരം ഞെട്ടിക്കുന്ന പ്രകടനം ആണ് സിനിമയിൽ കാഴ്ചവച്ചത്.

ഈ അടുത്ത് ഒരു അഭിമുഖത്തിൽ അപർണ ഈ കാര്യം വ്യക്തമായി പറയുന്നണ്ട്. താൻ സൂര്യനോടൊപ്പം സിനിമയിൽ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു പ്രമുഖ ചാനൽ വരെ എന്നെ കളിയാക്കി പറഞ്ഞിട്ടുണ്ട്. ഇവളാണ് സൂര്യയുടെ നായിക എന്ന രൂപത്തിലായിരുന്നു അവരുടെ ചോദ്യം? പക്ഷേ അവരുടെ ആ ചോദ്യത്തിന് പകരമായി അഭിനയം കൊണ്ട് താരം മറുപടി നൽകുകയായിരുന്നു.

ആ കളിയാക്കിയ ചാനൽ തന്നെ പിന്നെ വിളിച്ച് അഭിമുഖം നടത്തുകയുണ്ടായി എന്നും താരം പറയുന്നുണ്ട്. ഷൂട്ടിങ് സമയത്താണ് താരം ആ വീഡിയോ കണ്ടതെന്നും, പിന്നീട് സിനിമ റിലീസ് ആയതിനു ശേഷം അവർ തന്നെ എന്നെ വിളിച്ച് ഇന്റർവ്യൂ നടത്തുകയും ചെയ്തു എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.

അപർണ ഇപ്പോൾ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ ഉറ്റുനോക്കിയ സൂററായ് പോട്രൂ എന്ന സിനിമയിലെ അപാരമായ അഭിനയ മികവാണ് താരത്തിനെ പ്രശസ്തി വാനോളം ഉയർത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*