“ഇത് നമ്മുടെ ഇനിയ തന്നെയാണോ, ഇത്രേം ഗ്ലാമറസായി ഇനിയയെ ഇതിനു മുൻപ് കണ്ടിട്ടില്ല” താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ.

റൈൻ റൈൻ കം എഗൈൻ എന്ന മലയാള സിനിമയിലൂടെ കോളേജ് വിദ്യാർഥിനിയായി വേഷമിട്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഇനിയ. പിന്നീട് മലയാളത്തിലെ ഒരുപാട് നല്ല കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്.

ഏത് വേഷമിട്ടാലും അതീവ സുന്ദരിയായി കാണുന്ന ഇനിയ തന്റെ വ്യത്യസ്തമായ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏകദേശം നാല് ലക്ഷം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

ഗ്ലാമറസായിട്ടുള്ള ഫോട്ടോകളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കെടുക്കാറുണ്ട്. ഈയടുത്ത് താരത്തിന്റെ പുതിയ വൈറലായ ഫോട്ടോ ഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചത്. ഇതുവരെയുള്ള ഫോട്ടോകളെ കവച്ചു വെക്കുന്ന രൂപത്തിലുള്ള ഫോട്ടോകളാണ് പ്രചരിക്കുന്നത്.

ഇതിന് മുമ്പ് ഇനിയയുടെ ഇത്രയും ഗ്ലാമറസായുള്ള ഫോട്ടോകൾ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. റെഡ് ഡ്രെസ്സിൽ ശരീര ഭംഗി വെളിപ്പെടുത്തുന്ന രീതിയിലാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്.

ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഇനിയെന്ന സ്റ്റേജ് പേര് പിന്നീട് സ്വീകരിക്കുകയാണുണ്ടായത്. മലയാളത്തിന് പുറമെ തമിഴിലും താരം സജീവമാണ്. തെലുങ്കിലും കന്നടയിലും ഓരോ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2011 ൽ തമിഴ്നാട്ടിലെ മികച്ച നടിക്കുള്ള അവാർഡ് വാഗായ് സൂടെ വാ എന്ന സിനിമയിലെ അഭിനയത്തിന് താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് ടിവി ഷോകളിൽ വിധികർത്താവായി താരം പങ്കെടുത്തിട്ടുണ്ട്.

Ineya
Ineya

Be the first to comment

Leave a Reply

Your email address will not be published.


*