“ഒരു തട്ടം എങ്കിലും ഇട്ടൂടെ” “നരകത്തിലെ വിറകുകൊള്ളി” അങ്ങനെ പലതും കേട്ടു.. സിനിമ ജീവിതം തന്നെ അവസാനിപ്പിച്ചു പോകാമെന്ന് വിചാരിച്ചു.. പക്ഷെ…

പല കാരണങ്ങളാലും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട നടിയാണ് അൻസിബ. മതത്തിന്റെ പേരിലും ഒരുപാട് വിമർശനങ്ങൾ താരം നേരിട്ടിട്ടുണ്ട്. മോഹൻലാൽ നായകനായ ജിത്തു ജോസഫ് സിനിമ ദൃശ്യത്തിലെ അൻസിബയുടെ അഭിനയം മലയാളികൾ ഒരിക്കലും മറക്കാൻ കഴിയില്ല.

2008 ൽ സത്യൻ അന്തിക്കാട് സിനിമയായ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലെ സ്കൂൾ വിദ്യാർത്ഥിനിയായി അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അൻസിബ. പക്ഷേ താരം മലയാളികൾക്കിടയിൽ എന്നും ഓർത്തുവെക്കാൻ ഉള്ള അഭിനയം കാഴ്ചവെച്ചത് ദൃശ്യം എന്ന സിനിമയിലൂടെയാണ്.

അതിനുശേഷം ഒരുപാട് വർഷം നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചില്ല. സിനിമയിലെ നല്ല അവസരങ്ങൾക്ക് വേണ്ടി ഒരുപാട് കാത്തിരുന്നു. ഈ അടുത്ത് താരം പറയുകയുണ്ടായി, ” ദൃശ്യം ഒരു സൂപ്പർഹിറ്റ് സിനിമ ആയതുകൊണ്ട്, അതിനു ശേഷം ഒരുപാട് നല്ല അവസരങ്ങൾ എന്നെ തേടി വരുമെന്ന് ഞാൻ വിചാരിച്ചു.

സിനിമ ജീവിതം വരെ നിർത്തി പോകണമെന്ന് വരെ തീരുമാനിച്ചിട്ടുണ്ടായിരുന്നു എന്നും താരം പറയുന്നു. പക്ഷേ അപ്പോഴേക്കും ദൃശ്യം 2 ന്റെ വിശേഷവുമായി ജിത്തു ജോസഫ് സർ വരുന്നത്. ഇപ്പോൾ ദൃശ്യം 2 വിന്റെ സന്തോഷത്തിലാണ് അൻസിബ.

ഒരു പുനർജന്മം പോലെയാണ് എനിക്ക് ദൃശ്യം ടു എന്നും താരം കൂട്ടിച്ചേർത്തു. ഇതിലൂടെ ആൾക്കാർ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമായി എനിക്ക് മാറാൻ പറ്റുമെന്ന് താരം പറയുന്നുണ്ട്.

പല ടിവി ഷോകളിൽ ആങ്കറായും, ഹോസ്റ്റ് ആയും, മത്സരാർത്ഥിയായും താരം പങ്കെടുത്തിട്ടുണ്ട്. അൻസിബ ഹസൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മതത്തിന്റെ പേരിലും ഒരുപാട് വിമർശനങ്ങൾ താരം കേട്ടിട്ടുണ്ട്.

Hansiba
Hansiba
Hansiba
Hansiba

Be the first to comment

Leave a Reply

Your email address will not be published.


*