അന്ന് മമ്മൂക്കയെ അടിക്കാനൊരുങ്ങുമ്പോൾ എന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു.. അനുഭവം തുറന്നു പറഞ്ഞു സാനിയ.

സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് സാനിയ ബാബു. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന നാമം ജപിക്കുന്ന വീടു എന്ന സീരിയലിൽ ഗോപിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാനിയ ബാബുവാണ്.

മലയാളി വീട്ടമ്മമാർക്ക് ഏറെ ഇഷ്ടപ്പെട്ട സാനിയ ബാബു. നാമം ജപിക്കുന്ന വീടിനു പുറമേ വേറെയും ഒരുപാട് നല്ല സീരിയലുകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

താരം സിനിമയിലും അഭിനയിച്ച്ചിരിക്കുകയാണ്. ഈയടുത്ത് മമ്മൂട്ടിയോടൊപ്പം ഗാനഗന്ധർവൻ എന്ന സിനിമയിലെ അനുഭവം താരം പങ്കുവെക്കുകയുണ്ടായി. മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ ഒരു സീനിൽ താരത്തിന് ഉണ്ടായ അസ്വസ്ഥതയാണ് പങ്കുവെച്ചത്

ഗാനഗന്ധർവ്വൻ സിനിമയിലെ ഒരു രംഗമായിരുന്നു മമ്മൂക്കയെ സാനിയ അടിക്കുക എന്നുള്ളത്. ഡയറക്ടർ ആ രംഗം അഭിനയിക്കാൻ സാനിയയോട് പറഞ്ഞു. തുടർന്നുള്ള സംഭവത്തെയാണ് താരം പങ്കുവെച്ചത്.

താരം പറയുന്നത് ഇങ്ങനെയാണ്

” മമ്മൂക്കയെ അടിക്കുന്ന രംഗം ചെയ്യാൻ വേണ്ടി ഡയറക്ടർ സാർ എന്നോട് പറഞ്ഞു. മമ്മൂക്കയുടെ ഫാൻസുകാർ ചുറ്റും കൂടിയിക്കുകയാണ്. മമ്മൂക്ക സാറിനെ അടിക്കണമല്ലോ എന്ന് ആലോചിച്ചു ഞാനാകെ കൺഫ്യൂഷനിലായി.

എന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു.  പക്ഷേ നീളമുള്ള വസ്ത്രം ധരിച്ചതുകൊണ്ട് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. മമ്മൂക്ക അടിക്കണമല്ലോ എന്നോർത്ത് കരയുക പോലും ചെയ്തു എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.

അഭിനയത്തിനു പുറമേ നൃത്യത്തിലും കഴിവ് തെളിയിച്ച താരമാണ് സാനിയ ബാബു.

Saniya

Be the first to comment

Leave a Reply

Your email address will not be published.


*