ഒരു തുണ്ട് പടത്തിലൂടെ ശ്രദ്ധ നേടിയ ബ്ലെസ്സിയുടെ വിശേഷങ്ങൾ കാണാം…

ബ്ലെസ്സി കുര്യനെ അറിയാത്ത മലയാള സീരിയൽ പ്രേമികൾ ഉണ്ടാവില്ല. മലയാളത്തിലെ മൂന്ന് മുൻനിര ചാനലുകളിലെ സീരിയലുകളിലും തരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളി വീട്ടമ്മമാർക്ക് പരിചിതമായ മുഖമാണ് ബ്ലസി കുര്യൻ

ഏകദേശം 860 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഏഷ്യാനെറ്റ് 2017-18 സമയങ്ങളിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി മിനി സ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് മഴവിൽ മനോരമയിലെ ഭാഗ്യജാതകം എന്ന സീരിയൽ താരം വേഷമിട്ടിട്ടുണ്ട്.

പക്ഷേ മലയാളികൾ ബ്ലെസ്സിയെ അടുത്തറിയുന്നത് ഇപ്പോൾ സീ കേരളം ടെലികാസ്റ്റ് ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ്. 550 ൽപരം എപ്പിസോഡുകൾ ചെമ്പരത്തി പിന്നിട്ടിരിക്കുകയാണ്.

2013 ൽ അജുവർഗീസ് അഭിനയിച്ച ഒരു തുണ്ട് പടം എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ബ്ലസി കുര്യൻ ആദ്യമായി അഭിനയം ആരംഭിക്കുന്നത്. താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത് 2015 ലാണ്.

റാസ്പുട്ടിന്, ആടു, പോപ്‌കോൺ, ഒരു എമണ്ടൻ പ്രേമകഥ, ഉയരെ എന്ന സിനിമകളിൾ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് റിയാലിറ്റി ഷോകളുടെ ഹോസ്റ്റ് ആയും താരം തിളങ്ങിയിട്ടുണ്ട്.

കൈരളി ടിവിയുടെ എക്സ് ഫാക്ടർ, ഏഷ്യാനെറ്റിലെ ടേസ്റ്റ് ടൈം, അമൃത ടിവിയിലെ ടേസ്റ്റ് ഓഫ് കേരള എന്ന ടീവി ഷോകളുടെ ഹോസ്റ്റ് ആയും താരം മലയാളികൾക്കിടയിൽ സുപരിചിതയാണ്.

Blessy
Blessy
Blessy

Be the first to comment

Leave a Reply

Your email address will not be published.


*