ഇതാണ് ഫോട്ടോഷൂട്ട്, ഇതാണ് മേക്കോവർ, നാടോടി പെണ്ണ് ഇപ്പോൾ സൂപ്പർ മോഡൽ… ഫോട്ടോ കണ്ട് അന്തംവിട്ട് ലോകം…

ഒരു ഫോട്ടോഷൂട്ട് കണ്ട് ജനങ്ങൾ ഞെട്ടുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കാം. ഇതിൽ ആരെയാണ് വാഴ്ത്തേണ്ടതെന്ന് അറിയാതെ തരിച്ചിരിക്കുകയാണ് ജനങ്ങൾ. മോഡൽ ആയി എത്തിയത് ഒരു നാടോടി പെണ്ണ് എന്നുള്ളതാണ് കൗതുകത്തിന്റെ ആഴം കൂട്ടുന്നത്.

മഹാദേവൻ തമ്പി എന്ന സ്റ്റാർ ഫോട്ടോഗ്രാഫർ പുതിയ പരീക്ഷണം നടത്തുമ്പോൾ, ഫലം ഇത്രക്കും മികച്ചതാകുമെന്ന് വിചാരിച്ചു കാണില്ല. ഒരു വലിയ ദൗത്യത്തെ പൂ പറിക്കുന്ന ലാഘവത്തോടെ അയാൾ അത് ചെയ്തു കാണിച്ചു. അയാളുടെ പ്രൊഫഷണലിന്റെ 100% അയാൾ അതിൽ ചിലവഴിച്ചു.

നാം പലപ്പോഴും ബംഗാളികൾ ബീഹാറികൾ രാജസ്ഥാനികൾ എന്ന് പുച്ഛിച്ച് തങ്ങുന്ന ഒരു കൂട്ടം സമൂഹം ഉണ്ട്. ഒരു നേരത്തെ അന്നത്തിനായി രാത്രി പകലെന്നില്ലാതെ, വെയിലും മഴയും വക വെക്കാതെ എത്ര കഷ്ടതയുള്ള ജോലിയാണെങ്കിലും 100% അഭിമാനത്തോടുകൂടി ചെയ്യുന്ന ഒരു കൂട്ടം ജനങ്ങളാണ് ഇവർ.

സമൂഹം അവഗണിക്കുന്ന ഇവരെ വച്ച് ഒരു പുതിയ പരീക്ഷണതിന്  ഒരുങ്ങിയിയതാരുന്നു മഹാദേവൻ തമ്പി. തന്റെ പുതിയ ഫോട്ടോഷൂട്ടിന് മോഡലായി മഹാദേവൻ തമ്പി സെലക്ട് ചെയ്തത് ഒരു നാടോടി പെണ്ണിനെ ആയിരുന്നു.

ഏവരെയും ഞെട്ടിപ്പിക്കുന്ന മേക്ക് ഓവർ ആണ് മഹാദേവൻ തമ്പി ആസമാൻ എന്ന നാടോടിയായ ഒരു മോഡൽ ആക്കുന്നതിൽ കൊണ്ടുവന്നത്. മോഡലായി മാറിയ പെൺകുട്ടിയെ കണ്ട് അന്തം വിട്ടിരിക്കുകയാണ് ലോകം.

പഴയ ഫോട്ടോയിൽ നിന്ന് 100% മാറ്റമാണ് കാണാൻ സാധിക്കുന്നത്. മോഡൽ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയുടെ ജീവിതത്തിലെ ബ്രേക്ക് ആയിരിക്കും ഒരുപക്ഷേ ഈ ഫോട്ടോഷൂട്ട്.

തന്റെ ഇൻസ്റ്റാഗ്രാമിലൂടെ മഹാദേവൻ തമ്പി മോഡലിനെ ആളുകളുടെ മുൻപിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഫോട്ടോകളുടെ ക്യാപ്ഷൻ തന്നെ വ്യത്യസ്തമാണ്.

“My favourite make over till date ” ഇതുവരെയുള്ള എന്റെ ഏറ്റവും ഫാവോറൈറ്റ് മേക്ക് ഓവർ എന്ന ക്യാപ്ഷനോടെയാണ് മഹാദേവൻ തമ്പി ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

“From the streets to my studio floor, and that smile in her after the make over “
തെരുവിൽനിന്ന് എന്റെ സ്റ്റുഡിയോയിലേക്ക്, മേക്കോവറിനു ശേഷം അവളുടെ മുഖത്തുള്ള ചിരി കണ്ടോ”
എന്ന ക്യാപ്ഷനിലും മോഡലിന്റെ വേറെ ഫോട്ടോയും മഹാദേവൻ തമ്പി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*