ഞങ്ങൾ ശരിക്കും സഹോദരീ സഹോദരന്മാരാണ്, തുറന്ന് പറഞ്ഞു ചക്കപ്പഴത്തിലെ പൈങ്കിളി.

കോവിഡ് കാലത്ത് മലയാളികൾക്ക് ലഭിച്ച ഏറ്റവും വലിയ ബോണസ് ആയിരുന്നു, ഫ്ലവർസ് ടീവി യിലെ ചക്കപ്പഴം സീരിയൽ. ടി ആർ പി യിലും മറ്റു സീരിയലുകളോടൊപ്പം ചക്കപ്പഴം മത്സരിക്കുന്നുണ്ട്.

ഉത്തമന്റെയും, ആശയുടെയും കുടുംബ കഥയാണ് ചക്കപ്പഴം. ശ്രീകുമാറും, മലയാളികളുടെ പ്രിയ അവതാരിക അശ്വതിയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികൾ ഒന്നടങ്കം കുടുംബത്തെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

ചക്കപ്പഴത്തിലൂടെ  എല്ലാവരുടെയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പൈങ്കിളി. താരത്തിന്റെ യഥാർത്ഥ പേര് ശ്രുതി രജനികാന്ത്. തന്റെ മണ്ണെറിസം കൊണ്ട് തന്നെ ആരധകരെ ഉണ്ടാക്കിയെടുത്ത താരമാണ് പൈങ്കിളി.

ചില യുവാക്കൾ ചക്കപ്പഴം കാണുന്നത് തന്നെ പൈകിളിയെ കാണാൻ വേണ്ടിയാണ്. കൊച്ചു കൊച്ചു തമാശയും, വഴക്കും, കച്ചറയും ചേർന്ന കഥാപാത്രമാണ് പൈങ്കിളി. സഹോദരനോടൊപ്പം അടിപിടി കൂടുന്ന പൈങ്കിളിയെയാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം.

ചക്കപ്പഴത്തിൽ പൈങ്കിളിയുടെ സഹോദരനാണ് സുമേഷ്. റാഫിയാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്. ഈ സഹോദരമ്മാർക് തന്നെ പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. ഇവരുടെ വഴക്കാണ് ചക്കപ്പഴത്തിന്റെ ആസ്വാദനം കൂട്ടുന്നത്.

ഇവർ തമ്മിലുള്ള കെമിസ്ട്രി പല പ്രാവശ്യം ചർച്ച ചെയ്യപ്പെട്ടതാൻ. ഞാങ്ങൾ ജീവിതത്തിലും സഹോദരങ്ങളാണ് എന്ന് ഈ അടുത്ത് താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സ്‌ക്രീനിൽ കാണുമ്പോൾ ഇവർ അഭിനയിക്കുന്നതാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. അത്രക്കും റിയലിസ്റ്റിക് ആയാണ് സഹോദരങ്ങളായി അഭിനയിക്കുന്നത്.

മോഡൽ രംഗത്ത് സജീവമായ ശ്രുതി രജനികാന്ത് പിന്നീടാണ് അഭിനയതോട് ഇഷ്ടം തോന്നുന്നത്. ഒരു നല്ല ഡാൻസറും കൂടിയാണ് താരം കുഞ്ഞാൽദൊ എന്നാ ശരി സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*